ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം; കരാറുകാരന് പിഴ ചുമത്തി
ബെംഗളൂരു: ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് കരാറുകാരന് പിഴ ചുമത്തി ബിബിഎംപി. മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കരാറുകാരനോട് പലതവണ നിർദേശിച്ചിട്ടും പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് നടപടി. 25 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്.
ബി.എസ്.സി.പി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് മേൽപ്പാലത്തിന്റെ നിർമാണ കരാർ നൽകിയത്. കഴിഞ്ഞ നവംബറിലാണ് കമ്പനിക്ക് ബിബിഎംപി വർക്ക് ഓർഡർ നൽകിയത്. നിലവിൽ, 27 പൈലിംഗ് ജോലികൾ, മൂന്ന് പ്രീ-കാസ്റ്റ് സെഗ്‌മെൻ്റ് നിർമ്മാണങ്ങൾ, ഒമ്പത് പ്രീ-കാസ്റ്റ് സെഗ്‌മെൻ്റ് ലോഞ്ചിംഗുകൾ, റാമ്പ് നിർമ്മാണങ്ങൾ എന്നിവ ഇപ്പോഴും പൂർത്തിയായിട്ടില്ല.
മേൽപ്പാലത്തിനു താഴെയുള്ള റോഡ്, കാൽനട പാത, മഴവെള്ളം ഒഴുകിപ്പോകാനുള്ള അഴുക്കുച്ചാൽ നിർമാണം എന്നിവയും പുരോഗമിക്കുകയാണ്. എന്നാൽ പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ ഈ റൂട്ടിലെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. അടുത്ത ആറ് മാസത്തിനുള്ളിൽ കരാറുകാർ നിർമാണ ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.
TAGS: BENGALURU | BBMP
SUMMARY: Contractor fined Rs 25 lakh for slow pace of work on Ejipura flyover
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.