പാർക്കിലെ ഗേറ്റ് വീണ് പതിനൊന്നുകാരൻ മരിച്ച സംഭവം; ബിബിഎംപി ഉദ്യോഗസ്ഥന് സസ്പെൻഷൻ
ബെംഗളൂരു: ബെംഗളൂരുവിൽ പാർക്കിലെ ഇരുമ്പ് ഗേറ്റ് തകർന്നുവീണ് പതിനൊന്നുകാരൻ മരിച്ച സംഭവത്തിൽ ബിബിഎംപി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീനിവാസ് രാജുവിനെതിരെയാണ് നടപടി. വിഷയത്തിൽ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്.
ഞായറാഴ്ചയാണ് മല്ലേശ്വരം രാജ ശങ്കര പാർക്കിൽ സുഹൃത്തിനൊപ്പം കളിക്കുന്നതിനിടെ ഏഴടി ഉയരമുള്ള ഇരുമ്പ് ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീണത്. ഉടൻ തന്നെ കുട്ടിയെ കെസി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിബിഎംപിയുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
മരിച്ച കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സംഭവത്തിൽ ബിബിഎംപി അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ. ശാന്തല, ദേവരാജു, ബേബി ആയിഷ ഹുസൈൻ എന്നിവരെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്, സോണൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എൽ. വെങ്കിടേഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
TAGS: BENGALURU | BBMP
SUMMARY: BBMP official suspended after park gate collapse kills 11-year-old Bengaluru boy
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.