ഛേത്രി തരംഗം; ഐ.എസ്.എല്ലിൽ ഹൈദരാബാദിനെ തകർത്ത് ബെംഗളൂരു
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്.സി.യെ എതിരില്ലാത്ത മൂന്നുഗോളിന് തകര്‍ത്ത് ബെംഗളൂരു എഫ്.സി. 2024-25 സീസണിലെ ബെംഗളൂരുവിന്റെ രണ്ടാം ജയമാണിത്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ സുനിൽ ഛേത്രി ഇരട്ട ഗോളുമായി (85, 90+4) തിളങ്ങി. രാഹുൽ ബേക്കെയാണ് (5) മറ്റൊരു ടോപ് സ്‌കോറർ. ജയത്തോടെ പോയന്റ് ടേബിളിൽ ബെംഗളൂരു ഒന്നാം സ്ഥാനത്തേക്കുയർന്നു.
57-ാം മിനിറ്റിലാണ് പകരക്കാരനായി ഛേത്രി കളത്തിലിറങ്ങിയത്. 85-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഛേത്രി ബെംഗളൂരുവിനായി രണ്ടാം ഗോൾനേടി. ഒടുവിൽ കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അഡ്ഗാർ മെൻഡിസിന്റെ അസിസ്റ്റിൽ മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. ബുധനാഴ്ച പഞ്ചാബ് എഫ്.സിക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.
TAGS: SPORTS | FOOTBALL
SUMMARY: Bengaluru FC won over Hyderabad in ISL
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.