ആഗോള വൻകിട കമ്പനികളുടെ ഇഷ്ടകേന്ദ്രം ബെംഗളൂരുവെന്ന് റിപ്പോർട്ട്‌


ബെംഗളൂരു: ആഗോള വൻകിട കമ്പനികളുടെ ഇഷ്ടകേന്ദ്രം ബെംഗളൂരുവെന്ന് റിപ്പോർട്ട്‌. നൈറ്റ് ഫ്രാങ്ക് ആണ് ഇതുമായി ബന്ധപ്പെട്ട സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. ഭാവിയിൽ ബിസിനസ് രംഗത്ത് ഏറ്റവും കൂടുതൽ വികസനം കൈവരിക്കുന്ന നഗരമായി ബെംഗളൂരു മാറാനുള്ള സാദ്ധ്യതയാണ് വൻകിട കമ്പനികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

ബെംഗളൂരുവിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ ആരംഭിക്കാനാണ് വിദേശ ബിസിനസ് കോർപ്പറേഷനുകൾ താൽപര്യപ്പെടുന്നത്. ഭാവിയിലെ വളർച്ച മുൻപിൽ കണ്ടുകൊണ്ടാണ് ഈ നീക്കം. ഒക്യുപ്പൻസിയുള്ള ഓഫീസ് സ്ഥാപിക്കുന്നതിനായി വൻകിട കെട്ടിടങ്ങൾ കമ്പനികൾ വാടകയ്ക്ക് എടുക്കുന്നതും നിർമ്മിക്കുന്നതും വർധിച്ചിട്ടുണ്ട്.

ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്ക് ഡിമാൻഡ് 55 ശതമാനമായി വർധിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ വലിപ്പമുള്ള കെട്ടിടങ്ങൾക്ക് 45 ശതമാനമാണ് ഡിമാൻഡ്. കഴിഞ്ഞ ആറ് മാസത്തിനിടെ 1.56 കോടി സ്‌ക്വയർഫീറ്റ് സ്ഥലം ആണ് വിവിധ കമ്പനികൾ വാടകയ്ക്ക് എടുത്തിട്ടുള്ളത്.

50,000 മുതൽ ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വരെയുള്ള ഓഫീസ് സ്‌പേസുകളോടുള്ള കമ്പനികളുടെ താത്പര്യം 21 ശതമാനം ആണ്. ഇതിന് താഴെയുള്ള ഓഫീസ് സ്‌പേസുകൾ വെറും 11.7 ശതമാനം മാത്രമാണ് വിറ്റും വാടകയ്ക്കും പോകുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

TAGS: |
SUMMARY: Bengaluru leads in list of global company interest


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!