സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബെംഗളൂരു സെക്കുലർ ഫോറം അനുശോചിച്ചു
ബെംഗളൂരു: ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനായി സീതാറാം യെച്ചൂരി വഹിച്ച പങ്ക് മഹനീയമാണെന്ന് സൗഹാര്‍ദ കര്‍ണാടക കോഡിനേറ്റര്‍ ആര്‍ രാമകൃഷ്ണ പറഞ്ഞു. ബെംഗളൂരു സെക്കുലര്‍ ഫോറം അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ രാമകൃഷ്ണ.
വര്‍ഗീയ വിദ്വേഷത്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ യെച്ചൂരിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രേഷ്ഠമാണെന്നും രാമകൃഷ്ണപറഞ്ഞു. ചിക്കമഗളൂരുവിലെ ബാബാബുധന്‍ഗിരി മറ്റൊരു ബാബറി മസ്ജിദ് ആകാതിരിക്കാനുള്ള സാംസ്‌കാരിക പ്രതിരോധത്തിന് ആവശ്യമായ സഹായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നത് സീതാറാം യെച്ചൂരി ആയിരുന്നു എന്നും രാമകൃഷ്ണ പറഞ്ഞു. വര്‍ഗ്ഗീയതക്കെതിരെ അദ്ദേഹം എഴുതിയ ‘എന്താണ് ഈ ഹിന്ദു രാഷ്ട്രം' (What is this Hindurastra) എന്ന കൃതി കന്നഡയിലെടക്കം നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗോള്‍വാള്‍ക്കറുടെ ഫാസിസിറ്റ് ആശയത്തെയും അത് നടപ്പാക്കുന്ന കാവി ബ്രിഗേഡിനെയും അതിശക്തമായി എതിര്‍ക്കുന്ന ഈ കൃതി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുവാന്‍ നിലക്കൊള്ളുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.
സി കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. എ.എ മജീദ് സ്വാഗതം പറഞ്ഞു, ആര്‍ വി ആചാരി, കെ ആര്‍ കിഷോര്‍, മുഫ്ലിഫ് പത്തായപുര, റെജികുമാര്‍, ഡെന്നിസ് പോള്‍, ഷംസുദ്ദീന്‍ കൂടാളി, സുദേവ് പുത്തന്‍ചിറ, സി പി രാജേഷ്, എം ബി രാധാകൃഷ്ണന്‍, ശാന്തകുമാര്‍ എലപ്പുള്ളി എന്നിവര്‍ സംസാരിച്ചു. പ്രമോദ് വരപ്രത്ത് നന്ദി പറഞ്ഞു.
TAGS : CONDOLENCES MEETING | SITARAM YECHURI
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.