ഇനി ബെവ്കോ മദ്യം ലക്ഷദ്വീപിലും; വില്‍പ്പനയ്ക്ക് അനുമതി നല്‍കി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: ലക്ഷദ്വീപിന് മദ്യം വില്‍ക്കാൻ ബെവ്കൊയ്ക്ക് അനുമതി നല്‍കി സർക്കാർ. ലക്ഷദ്വീപില്‍ വർഷങ്ങളായി മദ്യനിരോധനം നിലനില്‍ക്കുന്നതിനാല്‍ ആ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേരളത്തില്‍ നിന്ന് മദ്യമെത്തിക്കാൻ ദ്വീപ് ഭരണകൂടം തീരുമാനമെടുത്തത്. വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം.
ലക്ഷദ്വീപിലെ ബങ്കാരം ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്കുമാത്രമാണ് നിലവില്‍ മദ്യം നല്‍കുന്നത്. കവരത്തി, മിനിക്കോയ്, കടമം ദ്വീപുകളിലേക്ക് കൂടി മദ്യ ലഭ്യത വ്യാപിപ്പിക്കാൻ 2021ല്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് നടന്നില്ല. എന്നാലിപ്പോള്‍ ദ്വീപിലെ എല്ലായിടത്തും മദ്യം എത്തിക്കാനുളള ശ്രമങ്ങളാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം നടത്തുന്നത്.
ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തില്‍ നിന്നും വലിയതോതില്‍ മദ്യം വാങ്ങുന്നത്. അബ്കാരി ചട്ടത്തില്‍ ബെവ്കൊ വെയ്ർ ഹൗസില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കൊ നേരിട്ടൊരു മദ്യവില്‍പ്പനക്ക് അനുമതിയില്ല. അതിനാല്‍ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണമെന്ന് എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു.
മദ്യ നിരോധനം നീക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വർഷം എക്സൈസ് നിയമത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തി. ജനവാസം ഇല്ലാത്ത ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകള്‍ക്കായി നിയന്ത്രണങ്ങളോടെ മദ്യം വിളമ്പുന്നത്. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻറ് സ്പോർട്സ് മാനേജിംഗ് ഡയറക്ടറാണ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നല്‍കിയത്.
TAGS : LAKSHADWEEP | LIQUOR
SUMMARY : Now Bevco liquor in Lakshadweep; The Kerala government has given permission for the sale
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.