ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ പിരിവ് ഉടൻ
ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) അടിസ്ഥാനമാക്കിയുള്ള ബാരിയർ ലെസ് ഫ്രീ ഫ്ലോ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. കേന്ദ്ര സർക്കാർ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ബെംഗളൂരു-മൈസൂരു എൻഎച്ച്-275 ഉൾപ്പെടെയുള്ള റോഡുകളിൽ ഇത്തരത്തിലൊരു അധിഷ്‌ഠിത ടോൾ പിരിവ് പൈലറ്റ് നടത്താൻ തീരുമാനിച്ചതായി അടുത്തിടെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ജിഎൻഎസ്എസ് അടിസ്ഥാനമാക്കിയുള്ള ബാരിയർ-ലെസ് ഫ്രീ-ഫ്ലോ ടോളിംഗ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിനുള്ള ഉപദേശക സേവനങ്ങൾ നൽകുന്നതിന് സർക്കാർ സ്വകാര്യ കൺസൾട്ടൻ്റിനെ നിയമിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗത കൃത്യമായി മനസിലാക്കാനും ഇവ സഹായിക്കും.
വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ പ്ലേറ്റിൻ്റെ ഫോട്ടോ എടുത്ത് വാഹനം കടന്നുപോകുന്ന ഹൈവേയുടെ യഥാർത്ഥ നീളത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ തുക ഈടാക്കുന്നതാണ് പുതിയ സംവിധാനം. 2016ൽ പുറത്തിറക്കിയ റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ അധിഷ്‌ഠിത ഫാസ്‌ടാഗുകൾക്ക് പകരമായാണിത്.
TAGS: BENGALURU | EXPRESSWAY
SUMMARY: Toll collection on Mysuru-Bengaluru Highway, FASTag to be replaced by Global Navigation Satellite System soon
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.