കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ
കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ബി ജെ പി അനുകൂല അഭിഭാഷകരെ മറികടന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം എല്‍ എ. ഇതാദ്യമായാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലില്‍ ഉള്‍പ്പെടുന്നത്. എൻ എച്ച് എ ഐ സെപ്റ്റംബർ ഏഴിന് റീജിനല്‍ ഓഫീസുകള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേന്ദ്രസർക്കാരിൻറെ കീഴിലുള്ള ദേശീയപാത അതോറിറ്റിക്ക് വേണ്ടി കോണ്‍ഗ്രസ് എംഎല്‍എ ചാണ്ടി ഉമ്മൻ ഇനി കോടതികളില്‍ ഹാജരാകും. സംഘപരിവാർ ബന്ധമുള്ള അഭിഭാഷകരെ മാത്രമാണ് ബിജെപി നേതൃത്വം ഇതുവരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളില്‍ അഭിഭാഷകരായി നിയമിച്ചിരുന്നത്.
മുമ്പ് താൻ ഈ പാനലില്‍ ഉണ്ടായിരുന്നെന്നും പുതുക്കി ഇറക്കിയപ്പോള്‍ വീണ്ടും ഉള്‍പ്പെടുത്തിയതാകാമെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. അതേസമയം ബിജെപി അഭിഭാഷകർക്കിടയില്‍ ഇത് വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളിലും വിഷയം ചർച്ചയാകാനും സാധ്യതയുണ്ട്.
TAGS : CHANDI UMMAN | ADOVACATE PANEL | CENTRAL GOVERNMENT
SUMMARY : Chandy Oommen MLA in central government advocate panel
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.