ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ്; കോൺഗ്രസ് പ്രവർത്തകനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ നടപടിയെടുത്ത് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം. അനസിനെതിരെയാണ് നടപടി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടിയെന്ന് കമ്മിറ്റി അധ്യക്ഷൻ കെ. പ്രവീൺകുമാർ പറഞ്ഞു.
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിന്റെ നിർദേശ പ്രകാരം യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ, കോൺഗ്രസ് പ്രവർത്തകൻ അനസ് എന്നിവരാണ് പിരിവ് നടത്തിയത്. എന്നാൽ ഈ തുക വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം.
TAGS: KERALA | CONGRESS
SUMMARY: Congress worker suspend Wayanad Relief Fund Scam Kozhikode
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.