കാവേരി ജലം കരുതലോടെ ഉപയോഗിക്കാൻ തമിഴ്നാടിനും കർണാടകയ്ക്കും നിർദേശം


ബെംഗളൂരു: കാവേരി നദീജലം കരുതലോടെ ഉപയോഗിക്കാനും ഭാവി ആവശ്യങ്ങൾക്കായി സംരക്ഷിക്കാനും തമിഴ്നാടിനും, കർണാടകയ്ക്കും നിർദേശം നൽകി കാവേരി ജല നിയന്ത്രണ സമിതി (സിഡബ്ല്യൂആർസി). സെപ്റ്റംബർ 11 വരെ ബിലിഗുണ്ട്ലുവിൽ മാത്രം 192.37 ടിഎംസി അടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കിവിട്ടതെന്ന് ചെയർമാൻ വിനീദ് ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി യോഗത്തിൽ കർണാടക സർക്കാർ അറിയിച്ചു.

എന്നാൽ കർണാടകയിൽ നിന്നുള്ള ജലവിതരണം സാഹചര്യത്തിനനുസരിച്ച് ക്രമീകരിക്കണം. സംസ്ഥാനത്തെ പ്രധാന ജലസംഭരണികളിൽ നിന്നുള്ള അധികജലം ഒഴുകിയെത്തിയതാണ് ബിലിഗുണ്ട്ലുവിൽ ജലവിതരണത്തിന്റെ അളവ് വർധിപ്പിച്ചതെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടി. ഇത്തവണയും കർണാടകയിലെ മറ്റ്‌ ജലസംഭരണികൾ നിറഞ്ഞപ്പോൾ മാത്രമാണ് വെള്ളം തുറന്നുവിട്ടതെന്ന് തമിഴ്‌നാട് സമിതിയോട് പറഞ്ഞു.

കാവേരി നദീജല തർക്ക ട്രിബ്യൂണലിൻ്റെ അന്തിമ വിധി പ്രകാരം കർണാടകയിൽ നിന്ന് നിശ്ചിത അളവിൽ തങ്ങൾക്ക് ജലം വിട്ടുനൽകണം. എന്നാൽ കർണാടക ട്രിബ്യൂണലിൻ്റെ തീരുമാനപ്രകാരം പ്രവർത്തിക്കുന്നില്ലെന്നും തമിഴ്നാട് ആരോപിച്ചു. ഇതേതുടർന്ന് ജലം വിവേകത്തോടെ ഉപയോഗിക്കാനും, സംരക്ഷിക്കാനും സിഡബ്ല്യുആർസി ചെയർമാൻ ഇരു സംസ്ഥാനങ്ങളോടും നിർദേശിക്കുകയായിരുന്നു.

TAGS: KARNATAKAN|
SUMMARY: CWRC tells , Tamil Nadu to use water judiciously


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!