ഡാൻസറും നടനുമായ ഋഷി വിവാഹിതനായി; വധു ഡോ. ഐശ്വര്യ ഉണ്ണി
കൊച്ചി: ഉപ്പും മുളകും എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടൻ ഋഷി വിവാഹിതനായി. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ മുടിയൻ എന്ന ഋഷി ഡി ഫോർ ഡാൻസിലൂടെയാണ് കടന്നുവന്നത്. പിന്നീട് ജനപ്രിയ സീരിയല്‍ ആയ ഉപ്പും മുളകിലും താരം അഭിനയിച്ചു. ഈയിടയ്ക്ക് ബിഗ് ബോസിലും ഋഷി എത്തിയിരുന്നു.
ഐശ്വര്യ ഉണ്ണിയാണ് താരത്തിന്റെ വധു. ഋഷിയുടെ അടുത്ത സുഹൃത്താണ് വധുവായ ഡോക്ടർ ഐശ്വര്യ ഉണ്ണി. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. സീരിയല്‍ താരം, ഡാൻസർ, മോഡല്‍ എന്നിങ്ങനെയെല്ലാം പ്രശസ്തയാണ് ഐശ്വര്യ. ആഴ്ചകള്‍ക്ക് മുമ്പാണ് ഋഷി തന്റെ പ്രണയം പരസ്യമാക്കിയത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ഹല്‍ദി വീഡിയോയും പുറത്തുവന്നിരുന്നു.
TAGS : ENTERTAINMENT | MARRIAGE
SUMMARY : Dancer and actor Rishi got married; Bride Dr. Aishwarya Unni
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.