പണം വാഗ്ദാനം ചെയ്ത് നടിയോട് സെക്സ് ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ
കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് എതിർത്തതില്‍ തന്നെ സിനമയില്‍ നിന്നും വിലക്കിയെന്ന് സംവിധായിക സൗമ്യ സദാനന്ദൻ. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹേമ കമ്മിറ്റിക്ക് മുൻപില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ തുറന്നു പറഞ്ഞത്.
സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. തന്‍റെ ആദ്യ സിനിമ പ്രധാന നടനും സഹ സംവിധായകനും അനുവാദമില്ലാതെ എഡിറ്റ് ചെയ്തു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിർമാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.
എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്നുമുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രോജക്ടുകളുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു.ഹേമ കമ്മിറ്റിക്ക് മുൻപില്‍ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ കുറിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ ‘മാംഗല്യം തന്തുനാനേന' എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.
TAGS : FILMS | HEMA COMMITTEE
SUMMARY : He offered money and asked the actress for sex; Director Soumya Sadanandan with serious allegations
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.