ഡ്രോണ്‍ ഉപയോഗിച്ച്‌ കൊച്ചി വിമാനതാവളത്തിന്‍റെ ദ‍്യശ‍്യങ്ങള്‍ പകര്‍ത്തി; വ്ളോഗര്‍ക്കെതിരെ കേസെടുത്ത് പോലീസ്


കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആകാശ ചിത്രം ഡ്രോണ്‍ ഉപയോഗിച്ച്‌ പകർത്തി ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രമുഖ വ്ളോഗർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് ഏടച്ചേരി സ്വദേശി അർജുൻ സാബ്.എസ്(24) എന്നയാള്‍ക്കെതിരെ ബുധനാഴ്ചയാണ് പോലീസ് കേസ് രജിസറ്റർ ചെയ്തത്.

ഇയാള്‍ വീഡിയോ പങ്കുവച്ചത് മല്ലു ഡോറ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ്. ഇത്തരത്തില്‍ കൊച്ചി വിമാനത്താവളത്തിൻ്റെ ആകാശ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‌ത ഇൻസ്റ്റാഗ്രാം പേജിനെക്കുറിച്ച്‌ വിവരം ലഭിച്ചത് അടുത്തിടെയാണെന്നാണ് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചത്.

സംഭവം സത്യമാണെന്ന് കണ്ടെത്തിയത് ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്. ഇതേത്തുടർന്ന് എയർപോർട്ട് അധികൃതർ ആർക്കെങ്കിലും ഡ്രോണ്‍ പറത്താൻ അനുമതി നല്‍കിയിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പോലീസിന് ലഭിച്ച മറുപടി. കൊച്ചി വിമാനത്താവളം ഡ്രോണുകളുടെ നിരോധിത മേഖലയാണ്.

ഇൻസ്റ്റഗ്രാം ഐ ഡി ട്രാക്ക് ചെയ്ത പോലീസ്, ഇയാളെ ചോദ്യം ചെയ്യുകയും, ഡ്രോണ്‍ പറത്തിയത് അനുമതിയില്ലാതെയാണെന്ന് അർജുൻ പോലീസിനോട് സമ്മതിക്കുകയുമായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയത് ഓഗസ്റ്റ് 26നാണ്. ഇയാള്‍ക്കെതിരെ കേസെടുക്കുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

TAGS : |
SUMMARY : Drone captures scenes of Kochi airport; Police registered a against the vlogger


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!