കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ; ജെൻസന്റെ വിയോഗത്തില്‍ ഫഹദ് ഫാസില്‍
കൊച്ചി: വാഹനാപകടത്തില്‍ മരണപ്പെട്ട ജെൻസന് ആദരാഞ്ജലികള്‍ അർപ്പിച്ച് നടൻ ഫഹദ് ഫാസില്‍. ഫേസ്ബുക്കില്‍ ജെൻസന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഫഹദ് ഫാസിലിന്റെ പ്രതികരണം. കാലത്തിന്റെ അവസാനം വരെ നീ ഓർമ്മിക്കപ്പെടുമെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ജെൻസന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ന് രാവിലെയാണ് അദ്ദേഹം ആദരാഞ്ജലികള്‍ അർപ്പിച്ചത്.
‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ' എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പേർ ആദരാഞ്ജലികള്‍ അർപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു ജെൻസൻ മരണപ്പെട്ടത്.
ചൊവ്വാഴ്ചയായിരുന്നു കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിന് സമീപമം ജെൻസൻ സഞ്ചരിച്ച വാൻ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ജെൻസന് സാരമായി പരിക്കേറ്റിരുന്നു. ശ്രുതിയുള്‍പ്പെടെ വാനില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ശ്രുതിയ്ക്കും പരുക്കേറ്റിട്ടുണ്ട്. കാലിന് പരുക്കേറ്റ ശ്രുതി ആശുപത്രിയില്‍ ചികിത്സയിലാണ്.
TAGS : FAHAD FAZIL | FACEBOOK
SUMMARY : You will be remembered until the end of time brother; Fahad Fazil on Jensen's demise
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.