യുട്യൂബ് നോക്കി ഡോക്ടറുടെ ശസ്ത്രക്രിയ; ഛര്‍ദിയുമായി എത്തിയ പതിനഞ്ചുകാരന് ദാരുണാന്ത്യം
യുട്യൂബ് നോക്കി വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ 15കാരന്‍ മരിച്ചു. ഛർദിയെ തുടർന്ന് ചികിത്സ തേടിയ കൃഷ്ണകുമാർ എന്ന ബാലനാണ് മരിച്ചത്. ഛർദിയെ തുടർന്നാണ് കുട്ടിയെ മാതാപിതാക്കള്‍ സരണിലെ ഗണപതി ആശുപത്രിയിലെത്തിച്ചത്. അജിത് കുമാർ പുരി എന്ന വ്യാജ ഡോക്ടറാണ് കുട്ടിയെ പരിശോധിച്ചത്.
തുടർന്ന് ഛർദി നില്‍ക്കണമെങ്കില്‍ ഉടൻ കുട്ടിയുടെ പിത്താശയം നീക്കംചെയ്യണമെന്നും അതിനായി ശസ്ത്രക്രിയ നടത്തണമെന്നും പറഞ്ഞു. എങ്കിലും മാതാപിതാക്കള്‍ അതിനു സമ്മതിച്ചില്ല. ഒടുവില്‍ അവരുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തുകയും പിത്താശയം നീക്കംചെയ്യുകയും ചെയ്തു. ഇതെതുടർന്ന് ഉടൻതന്നെ കുട്ടി മരിക്കുകയും ചെയ്തു. പോലീസ് അന്വേഷണം നടത്തിവരുകയാണ്.
TAGS : DOCTOR | SURGERY | DEAD
SUMMARY : Fake Doctor Surgery Watched on YouTube; The fifteen-year-old died
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.