പിതാവും നാല് പെണ്‍മക്കളും വീടിനുളളില്‍ മരിച്ചനിലയില്‍
ഡല്‍ഹിയിലെ രംഗ്പുരിയില്‍ അച്ഛനെയും നാല് പെണ്‍മക്കളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാടക വീട്ടിലാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മക്കളില്‍ രണ്ടു പേര്‍ ഭിന്നശേഷിക്കാരാണ്. ഹീരാ ലാല്‍ (50), മക്കളായ നീതു (18), നിഷി (15), നീരു (10), നിധി (8) എന്നിവരാണ് മരിച്ചത്.
മരപ്പണിക്കാരനായ ഹീരാ ലാലിന്റെ ഭാര്യ കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. അച്ഛനും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ചാണ് പോലീസ് എത്തിയത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.
അഗ്‌നിശമനസേന വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയില്‍ ആയിരുന്നു. അച്ഛന്റേത് മറ്റൊരു മുറിയിലുമായിരുന്നു. മൃതദേഹത്തിന് സമീപം വിഷവും ജ്യൂസും വെള്ളവും കണ്ടെത്തി. പെണ്‍മക്കളുടെ വയറിലും കഴുത്തിലും ചുവന്ന നൂല്‍ കെട്ടിയിരുന്നു. ആരുടെയും ശരീരത്തില്‍ മുറിവുകളൊന്നുമില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കുടുംബം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
TAGS : DELHI | DEAD
SUMMARY : Father and four daughters dead inside the house
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.