മധുരയിൽ വനിത ഹോസ്‌റ്റലിൽ തീപിടിത്തം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
ചെന്നൈ: മധുരയിൽ വനിത ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പരിമള സൗന്ദരി, ശരണ്യ എന്നിവരാണ് മരിച്ചത്. അഞ്ചില്‍ കൂടുതൽ പേർക്ക് പൊള്ളലേറ്റു.
കത്ര പാളയത്തെ സ്വകാര്യ ഹോസ്റ്റലിനാണ് തീപിടിച്ചത്. ഹോസ്റ്റലിനുള്ളിലെ റഫ്രിജറേറ്റർ പെട്ടെന്ന് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
മരിച്ചവരിൽ ഒരാൾ അധ്യാപികയാണ്. തീപിടിത്തം നടക്കുമ്പോൾ ഹോസ്റ്റലിൽ 40 ലധികം പേർ ഉണ്ടായിരുന്നു. പൊള്ളലേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും സർക്കാർ രാജാജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ തിലകർ തിയേറ്റർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
TAGS: FIRE ACCIDENT | MADURAI
SUMMARY: Fire accident at Madurai womens hostel leaves two killed
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.