‘ലൈംഗികാതിക്രമം നടത്തുന്നവർക്ക് സിനിമയിൽ അ‍ഞ്ച് വർഷം വിലക്ക്’; പ്രമേയം പാസാക്കി നടികർ സംഘം


ചെന്നൈ: തമിഴ് സിനിമയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രമേയം പാസാക്കി അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം. ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ 5 വർഷത്തേക്ക് തമിഴ് സിനിമാ മേഖലയിൽ നിന്നും വിലക്കാനുള്ള പ്രമേയവും സമിതി പാസാക്കി.ലൈംഗികാതിക്രമ പരാതികള്‍ പരിഗണിക്കാന്‍ നിയമിച്ച സമിതിയുടേതാണ് തീരുമാനം. മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.

നടികർ സംഘവും അതിൻ്റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റിയും (ജിഎസ്ഐസിസി) ചെന്നൈയിൽ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനം. ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനും ഇരകളാവുന്ന ആളുകൾക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. നൽകിയ പരാതി സമഗ്രമായ അന്വേഷണത്തിന് ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കണമെന്നാണ് സമിതി പാസാക്കിയ പ്രധാന പ്രമേയങ്ങളിലൊന്ന്. ഈ ശുപാർശ നടപ്പാക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കൈമാറും.

നിലവിലുള്ള ഒരു പ്രത്യേക ഫോൺ നമ്പറിലൂടെയോ പുതുതായി ക്രിയേറ്റ് ചെയ്ത ഇമെയിൽ ഐഡിയിലൂടെയോ ആളുകൾക്ക് അവരുടെ പരാതികൾ അറിയിക്കാം. പരാതിയുമായി എത്തുന്നവർക്ക് നിയമസഹായം നൽകുമെന്നും സമിതി അറിയിച്ചു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ പോകുന്നതിന് പകരം പരാതികൾ നേരിട്ട് കമ്മിറ്റിയിൽ എത്തിക്കാനാണ് അഭിനേതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. യോഗത്തിൽ പാസാക്കിയ പ്രമേയങ്ങൾ സെപ്തംബർ എട്ടിന് ചേരുന്ന നടികർ സംഘത്തിൻ്റെ ജനറൽ കമ്മിറ്റി യോഗത്തിൽ കൂടുതൽ ചർച്ച ചെയ്യുമെന്ന് നടി ഖുശ്ബു സുന്ദർ പറഞ്ഞു.


TAGS ; |
SUMMARY : ‘Five-year ban for sex offenders'; Nadikar Sangam passed the resolution


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!