ഗണേശോത്സവം; പ്രസാദ വിതരണത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ് നിർബന്ധമാക്കി
ബെംഗളൂരു: ഗണേശോത്സവത്തിന്റെ ഭാഗമായി പ്രസാദം വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പെർമിറ്റ് നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് മൂന്ന് ദിവസം ബാക്കിനിൽക്കെയാണ് പുതിയ നിർദേശം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സാക്ഷ്യപ്പെടുത്തിയ പ്രസാദം മാത്രമെ സ്റ്റാളുകളിൽ വിതരണം ചെയ്യാൻ പാടുള്ളുവെന്ന് സംഘാടകരോട് ബിബിഎംപി നിർദേശിച്ചു.
ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരവും ശുചിത്വവും നിലനിർത്തുന്നതിനാണിത്. പെർമിറ്റ് വാങ്ങാതെ പ്രസാദം വിതരണം ചെയ്യുന്ന സംഘാടകർക്കെതിരെ നടപടിയെടുക്കുമെന്ന് എഫ്എസ്എസ്എഐ മുന്നറിയിപ്പ് നൽകി. സ്റ്റാളുകൾ സ്ഥാപിക്കാൻ പോലീസ്, ബിബിഎംപി, ബെസ്‌കോം, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്ന് ആവശ്യമായ അനുമതികൾ സംഘാടകർ നേടണമെന്നും ബിബിഎംപി വ്യക്തമാക്കി.
TAGS: BENGALURU | GANESHOTSAVA
SUMMARY: Ganesha pandal organisers in Bengaluru will have to get FSSAI permit for distributing prasadam
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.