സിദ്ധാർഥ ട്രസ്റ്റിന് ഭൂമി അനുവദിച്ച സംഭവം; വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ
ബെംഗളൂരു: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും കുടുംബവും അംഗങ്ങളായ സിദ്ധാർഥ ട്രസ്റ്റിന് ബെംഗളൂരുവിലെ എയ്‌റോസ്‌പേസ് പാർക്കിൽ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ താവർചന്ദ് ഗെലോട്ട്. എയ്‌റോസ്‌പേസ് പാർക്കിൽ
5 ഏക്കർ ഭൂമിയാണ് ട്രസ്റ്റിന് അനുവദിച്ചിരുന്നത്. സംഭവത്തിന്റെ മുഴുവൻ വിശദാംശങ്ങളും ഉടൻ നൽകാണാമെന്നു ഗവർണർ ആവശ്യപ്പെട്ടു. എയ്‌റോസ്‌പേസ് സംരംഭകർക്ക് നൽകേണ്ട പ്ലോട്ടുകളാണ് സ്വാധീനം ഉപയോഗിച്ച് കെഐഎഡിബിയിൽ നിന്ന് ഇവർ ട്രസ്റ്റിമാരായ സിദ്ധാർഥ ട്രസ്റ്റിന് അനുവദിച്ചിരിക്കുന്നത്. വിഷയത്തിൽ ബിജെപി നേതാവ് ചളവടി നാരായൺ സ്വാമി ഗവർണർക്ക് പരാതി നൽകിയിരുന്നു.
TAGS: KARNATAKA | GOVERNOR
SUMMARY: Karnataka Governor seeks explanation from govt on land allotment to sidhartha trust
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.