ബെംഗളൂരുവിനും ബീദറിനുമിടയിൽ സാമ്പത്തിക ഇടനാഴി നിർമിക്കാൻ പദ്ധതി


ബെംഗളൂരു: ബെംഗളൂരുവിനും ബീദറിനും ഇടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതിയുമായി സർക്കാർ. ബെംഗളൂരുവിനെയും കല്യാണ കർണാടകയേയും (വടക്കൻ കർണാടക മേഖല) ബന്ധിപ്പിക്കുന്നതിനായാണ് പദ്ധതി. കല്യാണ കർണാടക റീജിയണൽ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (കെകെആർഡിബി) ധനസഹായത്തോടെ ബീദറിനും ബെംഗളൂരുവിനുമിടയിൽ ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ ഇടനാഴി വികസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ (പിഡബ്ല്യുഡി) ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ബീദർ, കലബുർഗി, യാദ്ഗിർ, റായ്ച്ചൂർ, കോപ്പാൾ, ബെള്ളാരി, വിജയനഗര, ചിത്രദുർഗ, തുമകുരു, ബംഗളൂരു എന്നീ ഏഴ് ജില്ലകളെയാണ് പദ്ധതി ബന്ധിപ്പിക്കുക. പദ്ധതിക്കായി മുൻകൂർ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കുന്നതിന് സ്വകാര്യ കൺസൾട്ടൻ്റിനെ കണ്ടെത്താൻ പിഡബ്ല്യുഡി അടുത്തിടെ ടെൻഡർ ക്ഷണിച്ചിരുന്നു.

നിലവിൽ, മഹാരാഷ്ട്രയിലെ നന്ദേഡിനെയും ചിത്രദുർഗയെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയായ എൻഎച്ച് 50 വഴി ബെംഗളൂരുവിനും ബീദറിനും ഇടയിലുള്ള യാത്രസമയം 12-14 മണിക്കൂർ വരെയാണ്. ഏകദേശം 600 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻഫീൽഡ് ഇടനാഴി യാഥാർഥ്യമായാൽ യാത്രസമയം ഇതിന്റെ പകുതിയായി കുറയും. സാധ്യതാ പഠനം നടത്തുന്നതിനും ധനസഹായ സംവിധാനങ്ങൾ ശുപാർശ ചെയ്യുന്നതിനും മന്ത്രിസഭാ യോഗം ഉടൻ ചേരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

TAGS: |
SUMMARY: Karnataka plans Bidar-Bengaluru economic corridor; feasibility study soon


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!