ഹൈബ്രിഡ് കാറുകൾക്ക് റോഡ് നികുതി ഒഴിവാക്കാനൊരുങ്ങി സർക്കാർ


ബെംഗളൂരു: ഹൈബ്രിഡ് കാറുകൾക്ക് റോഡ് നികുതി ഒഴിവാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പുതിയ ഇലക്ട്രിക് വാഹന നയത്തിന് കീഴിലായാണിത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ക്ലീൻ മൊബിലിറ്റി മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.

പുതിയ നയം അനുസരിച്ച്, ഇവി വ്യവസായത്തിൽ മുന്നേറാനുള്ള ശ്രമത്തിൽ ഉപഭോക്താക്കൾക്കും നിർമ്മാതാക്കൾക്കും കാര്യമായ പ്രോത്സാഹനങ്ങൾ നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു. 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക്, സ്‍ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കുന്നതിനാണ് നയത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്.

നികുതി ഇളവിന് പുറമേ, വൈദ്യുതി വാഹനങ്ങൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കും കൂടുതൽ ഇൻസെൻ്റീവുകളും സർക്കാർ വാഗ്‍ദാനം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിൻ്റെ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്ക് സംഭാവന നൽകിക്കൊണ്ട് സുഗമമായ ഗതാഗത ബദലുകൾ സ്വീകരിക്കുന്നതാണ് ഇതു വഴി ലക്ഷ്യമിടുന്നത്. 2029-ഓടെ ക്ലീൻ മൊബിലിറ്റി ശൃംഖലയിൽ 50,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുക എന്നതാണ് കർണാടക ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: |
SUMMARY: Karnataka plans road tax charges waiver on hybrid cars


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!