പീഡനക്കേസിൽ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ
കൊച്ചി: പീഡന കേസുമായി ബന്ധപ്പെട്ട് നടൻ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പ്രൊസിക്യൂഷൻ അപ്പീൽ നൽകും. സെഷൻസ് കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാകും അപ്പീൽ. കേസിലെ ഇരയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുൻകൂർ ജാമ്യ ഉത്തരവെന്നാണ് സർക്കാർ വിലയിരുത്തൽ.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കും. പതിനഞ്ച് വർഷം പഴക്കമുള്ള കേസെന്ന ലാഘവത്തോടെ ഇതിനെ കാണാനാകില്ല. വിശദമായ മുൻകൂർ ജാമ്യ ഉത്തരവ് പരിധി വിട്ട ഉത്തരവെന്നും സർക്കാർ വിലയിരുത്തി. 19 പേജിൽ കേസിലെ റിപ്പോർട്ടിൽ വസ്തുതകൾ വിശദമായി ചർച്ച ചെയ്യേണ്ടിയിരുന്നില്ലെന്നും കേസിന്റെ വിശദമായ വിലയിരുത്തൽ ഈ ഘട്ടത്തിൽ അനിവാര്യമായിരുന്നില്ലെന്നും പ്രോസിക്യൂഷൻ നൽകുന്ന അപ്പീലിൽ ചൂണ്ടിക്കാട്ടും.
ജസ്റ്റിസ് ഹണി എം. വർഗീസിന്റെ ബെഞ്ചാണ് മുകേഷിന് ജാമ്യം അനുവദിച്ചിരുന്നത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധമെന്ന സൂചന പരാതിക്കാരിയുടെ മൊഴിയിലില്ലെന്നാണ് മുൻകൂർ ജാമ്യ ഉത്തരവിൽ പറയുന്നത്. പരാതിക്കാരി പോലീസിന് നൽകിയ മൊഴിയിലും മാധ്യമങ്ങളോട് പറഞ്ഞതിലും വൈരുധ്യമുണ്ട്. ലൈംഗിക പീഡനത്തിന് ഇരയായത് 2009ലെന്നാണ് പരാതിക്കാരി പോലീസിന് നൽകിയ മൊഴി. ദൃശ്യമാധ്യമത്തിലെ ഇന്റർവ്യൂവിൽ പരാതിക്കാരി ആവർത്തിച്ചത് സംഭവം 2013ൽ എന്നായിരുന്നു.
TAGS: KERALA | MUKESH
SUMMARY: Kerala government against Mukesh anticipatory bail
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.