എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; വ്യാഴാഴ്ച വീണ്ടും ഹരജി പരിഗണിക്കും


കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറയില്‍തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിർദേശം. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്‍റെ തീരുമാനം ചോദ്യം ചെയ്ത് മകള്‍ ആശ നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ നിർദേശം.

ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. രേഖാമൂലം സമ്മതപത്രമില്ലെങ്കിലും മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കാണിച്ച്‌ മറ്റ് രണ്ട് മക്കള്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാനും എംബാം ചെയ്ത് സൂക്ഷിക്കാനുമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീരുമാനം.

കേരള അനാട്ടമി ആക്‌ട് പ്രകാരമായിരുന്നു തീരുമാനം. ഇതിനെതിരെയാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത്. മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നാണ് ഹരജിയിലെ ആക്ഷേപം.

തീരുമാനം റദ്ദാക്കണമെന്നും മൃതദേഹം വിട്ടുനല്‍കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ലോറന്‍സ് ഹരജിയിലൂടെ ആവശ്യപ്പെട്ടു. തുടർന്നാണ് മൃതദേഹം മോർച്ചറയില്‍ സൂക്ഷിക്കുന്നത് തുടരാൻ ഹൈകോടതി നിർദേശം നല്‍കിയത്. സെപ്റ്റംബർ 21നായിരുന്നു എം.എം. ലോറൻസ് അന്തരിച്ചത്.

TAGS : |
SUMMARY : HC directs MM Lawrence's body to be kept in mortuary; The plea will be heard again on Thursday


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!