ഹൈക്കോടതിയുടെ തത്സമയ സംപ്രേഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതിന് താൽക്കാലിക വിലക്ക്


ബെംഗളൂരു: വാദം നടക്കുന്നതിന്റെ സംപ്രേഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി കർണാടക ഹൈക്കോടതി. ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സ്വകാര്യ വ്യക്തികൾ കോടതിയുടെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഹേമന്ത് ചന്ദങ്കൗഡറുടേതാണ് ഉത്തരവ്. ഇതിനകം പോസ്റ്റ് ചെയ്ത ലൈവ് സ്ട്രീമിങ് വീഡിയോകൾ നീക്കംചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.

കോടതി ദൃശ്യങ്ങൾ പരസ്യമായി പ്രചരിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ അഡ്വക്കേറ്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ തീരുമാനം. കോടതി നടപടികളുടെ എഡിറ്റിംഗ്, മോർഫിംഗ്, നിയമവിരുദ്ധമായ ഉപയോഗം എന്നിവ അടുത്തിടെയായി വർധിക്കുകയാണ്. കോടതിയുടെ അന്തസ്സിനെയും നിയമവിദഗ്ധരുടെ മനോവീര്യത്തെയും ഇത്തരം സംഭവങ്ങൾ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് തത്സമയ സ്ട്രീമിംഗ് നിർത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടത്.

TAGS: |
SUMMARY: Karnataka HC bars upload of live-streamed court proceedings on social media

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!