വ്യാജ രേഖ ചമച്ച് ഐഎഎസ്; പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു
ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒ ബി സി, വികലാംഗ ക്വാട്ട ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ഐ എ എസ് പ്രവേശനം നേടിയ പൂജ ഖേദ്കറെ കേന്ദ്ര സർക്കാർ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കി. മഹാരാഷ്ട്രയിലെ പൂനെയിൽ ട്രെയിനി ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു പൂജാ ഖേദ്കർ എന്ന 34 കാരി. ജൂലൈയില്‍ പൂജ ഖേദ്കറുടെ ഐഎഎസ് യുപിഎസ്‌സി റദ്ദാക്കിയിരുന്നു. തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാട്ടി സര്‍വീസില്‍ കയറിക്കൂട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണായിരുന്നു യുപിഎസ്‌സിയുടെ നടപടി.
2022ൽ പരീക്ഷയെഴുതനായി വ്യാജ ഒ ബി സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്നതാണ് പൂജക്ക് എതിരായ കുറ്റം. അപേക്ഷയീൽ മാതാപിതാക്കളുടെ പേര് തിരുത്തി അനുവദനീയമായതിലും കൂടുതൽ തവണർ ഇവർ പരീക്ഷ എഴുതിയതായും കണ്ടെത്തി. ഇക്കാര്യങ്ങളിൽ യുപിഎസ്‍സി ഇവരോട് വിശദീകരണം തേടിയെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല.
ഈ വിഷയത്തിൽ ദിവസങ്ങൾക്ക് മുമ്പ് പൂജാ ഖേദ്കർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തൻ്റെ കാൽമുട്ടിന് പ്രശ്നമുണ്ടെന്ന് ഖേദ്കർ അവകാശപ്പെട്ടു. അതുകൊണ്ട് തന്നെ ‘ദിവ്യാംഗ്' വിഭാഗത്തിൽ മാത്രം അവസരങ്ങൾ ലഭിക്കേണ്ടതായിരുന്നു. 47 ശതമാനം വൈകല്യമുണ്ടായിട്ടും ജനറൽ വിഭാഗത്തിലാണ് താൻ പരീക്ഷയെഴുതിയതെന്നും അവർ വാദിച്ചിരുന്നു. 40% ആണ് സിവിൽ സർവീസ് പരീക്ഷയുടെ വൈകല്യ മാനദണ്ഡം.
സെപ്തംബർ നാലിന് ഡൽഹി ഹൈക്കോടതിയിൽ പൂജാ ഖേദ്കർ കേസിൽ ഡൽഹി പോലീസ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൂജാ ഖേദ്കറിൻ്റെ വികലാംഗ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
ജൂണില്‍ പൂജയ്ക്കെതിരെ പൂണെ കലക്ടറായിരുന്ന സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ക്രമക്കേടുകള്‍ പുറത്തറിയുന്നത്. രണ്ട് വർഷത്തെ പ്രൊബേഷനിൽ തനിക്ക് അർഹതയില്ലാത്ത കാർ, സ്റ്റാഫ്, ഓഫീസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കായി ട്രെയിനി ഐഎഎസ് ഓഫീസർ ആവശ്യമുന്നയിച്ചതോടെയാണ് ഇവർക്കെതിരെ അന്വേഷണത്തിന് വഴിതെളിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി തെളിഞ്ഞത്. മഹാരാഷ്ട്രയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥനായ അവളുടെ പിതാവിന് 40 കോടി രൂപയോളം സ്വത്തുണ്ടെന്നും ഒബിസി നോൺ ക്രീമി ലെയർ ടാഗിന് അവൾ അർഹത നേടിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
TAGS : FAKE CERTIFICATE
SUMMARY : IAS achieved with fake documents Pooja Khedkar has been sacked by the central government
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.