ദ ഹിന്ദുവിന് നൽകിയ അഭിമുഖം; മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു, ദേശീയതലത്തിൽ മോശമാക്കി- അൻവർ


കോഴിക്കോട്: ദ ഹിന്ദു പത്രത്തിലെ പരാമർശത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചെന്ന് പി.വി. അൻവർ എം.എൽഎ. ഹിന്ദുവിലെ ലേഖനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ദേശീയതലത്തിൽ മോശമാക്കിയെന്നും സമുദായത്തെ മാത്രം കുറ്റരാക്കുകയാണെന്നും പിവി അൻവർ പറഞ്ഞു.  മാമി തിരോധാന കേസിൽ കോഴിക്കോട് പിവി അൻവർ വിളിച്ചുവരുത്തിയ വിശദീകരണ യോ​ഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം.

മലപ്പുറം ജില്ലയെ വലിയ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നു. ആർ.എസ്.എസുമായി ചേർന്ന് മുഖ്യമന്ത്രി ഒരു സമുദായത്തെ അപരവത്കരിക്കാൻ ശ്രമിക്കുകയാണ്. മതസൗഹാർദത്തിന് കത്തിവെക്കുകയാണ് മുഖ്യമന്ത്രി. ഹിന്ദുവിലെ ലേഖനത്തിൽ സി.പി.എം ആണ് ഹിന്ദുത്വത്തെ നേരിട്ടത് എന്ന് പറയുന്നു. അതിൽ ശരിയുണ്ട്. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെ അല്ല. ഹിന്ദുവിലെ ലേഖനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. ഇംഗ്ലീഷ് പത്രത്തിൽ കൊടുത്താൽ ഡൽഹിയിൽ കിട്ടുമല്ലോയെന്നും എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറയുന്നില്ലെന്നും അൻവർ ചോദിച്ചു. എന്ത് കൊണ്ടാണ് ഹിന്ദു പത്രത്തിന് അഭിമുഖം നൽകിയതെന്നും ഉദ്ദേശം വേറെയാണെന്നും പിവി അൻവർ പറഞ്ഞു. മലപ്പുറത്ത് സ്വർണം പിടിക്കുന്നതുകൊണ്ട് മലപ്പുറത്തുകാർ സ്വർണം കടത്തുന്നുവെന്നല്ല പിടിക്കപ്പെട്ടവന്റെ പാസ്‌പോർട്ട് വേരിഫൈ ചെയ്ത് ഏത് ജില്ലാക്കാരാനാണെന്ന് കണ്ടെത്തണം. അതിന് പകരം ഒരു സമുദായത്തെ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നതെന്നും അൻവർ പറഞ്ഞു. മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കേന്ദ്രമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ആര്‍എസ്എസുമായി ചേര്‍ന്ന് മതസൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നു. വിശ്വസിക്കാന്‍ കഴിയുമോ. ഒന്നര വര്‍ഷക്കാലത്തിനിടക്കാണ് കാര്യങ്ങള്‍ ഇങ്ങനെ മാറിമറിയുന്നത്.

സി.പി.എമ്മിനോടും ഇടതു മുന്നണിയോടും ജനങ്ങൾക്ക് ഉണ്ടായ അടുപ്പം ഇല്ലാതാക്കിയത് പോലീസും ആഭ്യന്തര വകുപ്പുമാണെന്നും അൻവർ കുറ്റപ്പെടുത്തി. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാന കേസ് അന്വേഷണം പോലീസ് അട്ടിമറിച്ചെന്നും അൻവർ ആരോപിച്ചു. മാമി കേസില്‍ നിലവിലുള്ള അന്വേഷണ സംഘം അന്വേഷിച്ചാല്‍ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല. എ ഡി ജി പി അജിത് കുമാറിനു മേല്‍ ഒരു ചുക്കും നടക്കില്ല. ഒരു മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. എന്താണ് കാരണം. അറിയില്ല. ജനങ്ങള്‍ പരിശോധിക്കട്ടെ. സ്വര്‍ണ കള്ളക്കടത്തും മാമി കേസും മാത്രമല്ല ഞാന്‍ പറയുന്നത്. വരാനിരിക്കുന്ന നാളുകളില്‍ കേരളം കൈവിട്ടു പോകും. പോലീസിലെ ക്രിമിനല്‍ വല്‍ക്കരണം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. അന്‍വര്‍ പറഞ്ഞു.

TAGS : |
SUMMARY : Interview with The Hindu; Chief Minister insulted Malappuram, made it worse nationally- Anwar


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!