ഐപിസി ബെംഗളുരു സെന്റര്‍ വണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു
ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റര്‍ വണ്‍ 18-മത് വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു. ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഡിറ്റോറിയത്തില്‍ സംയുക്ത ആരാധനയ്ക്കും തിരുവത്താഴ ശുശ്രൂഷയ്ക്കും സംസ്ഥാന സെക്രട്ടറിയും സെന്റര്‍ വണ്‍ പ്രസിഡന്റുമായ പാസ്റ്റര്‍ ഡോ.വര്‍ഗീസ് ഫിലിപ്പ് നേതൃത്വം നല്‍കി.
സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.എസ്.ജോസഫ്, പാസ്റ്റര്‍ ഷിബു തോമസ് ( ഒക്കലഹോമ ) എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍ ജോര്‍ജ് ഏബ്രഹാം അധ്യക്ഷനായിരുന്നു.
ഡിസ്ട്രിക്റ്റ് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. കണ്‍വെന്‍ഷനില്‍ ഉപവാസ പ്രാര്‍ഥന, സോദരി സമാജം സമ്മേളനം, സണ്‍ഡെസ്‌കൂള്‍ പി.വൈ.പി.എ വാര്‍ഷിക സമ്മേളനം എന്നിവ നടത്തി. ബെംഗളുരു സെന്റര്‍ വണ്‍ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും സംയുക്ത ആരാധനയിലും തിരുവത്താഴ ശുശ്രൂഷയിലും പങ്കെടുത്തു.
പാസ്റ്റര്‍ ജോര്‍ജ് ഏബ്രഹാം ( ജനറല്‍ കണ്‍വീനര്‍), പാസ്റ്റര്‍മാരായ സജി ചക്കുംചിറ, ഡി.സൈറസ് (ജോയിന്റ് കണ്‍വീനേഴ്‌സ്), പാസ്റ്റര്‍ ജേക്കബ് ഫിലിപ്പ് (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി.
TAGS : RELIGIOUS
SUMMARY : IPC Bengaluru Center has concluded its 1st annual convention
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.