ഹിസ്ബുള്ള മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ

ടെല്‍ അവീവ്: ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. മറ്റൊരു നേതാവായ അലി കറാകിയും കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു. ഹസന്‍ നസ്റുല്ലക്ക് ശേഷം ഹിസ്ബുള്ളയുടെ രണ്ടാം നേതാവാണ് ഇദ്ദേഹമെന്നാണ് വിവരം. എന്നാൽ നസ്റുല്ല കൊല്ലപ്പെട്ടുവെന്ന വാർത്ത ഹിസ്ബുള്ള നേതൃത്വമോ ലബനീസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.
ഹിസ്ബുള്ളയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ ഫുആദ് ഷുക്കറിന്റെ മരണം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. ഫുആദ് ഷുക്കറിയുടെ കൊലപാതകം ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഹിസ്ബുള്ളയെ നടുക്കിയ പേജര്‍ ആക്രമണത്തിന് ശേഷം എലൈറ്റ് റദ്‌വാന്‍ സേനയിലെ മുതിര്‍ന്ന അംഗം ഇബ്രാഹിം അഖിലും കൊല്ലപ്പെട്ടിരുന്നു.
ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമിച്ചത്. ഹസൻ നസ്റുല്ലയെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച തെക്കൻ ബെയ്‌റൂട്ടിൽ വ്യാപക വ്യോമാക്രമണം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ ലബനനിലേക്ക് നടത്തിയ വ്യാപക ആക്രമണങ്ങളിൽ എഴുന്നൂറിലധികം പേർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾ സിറിയയിലേക്ക് പലായനം ചെയ്യുകയാണ്.
TAGS : HEZBOLLAH | ISRAEL LEBANON WAR
SUMMARY :



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.