അര്‍ജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കര്‍ണാടക; 5 ലക്ഷം ആശ്വാസധനം നല്‍കും
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ ആശ്വാസധനം നല്‍കുമെന്നാണ് പ്രഖ്യാപനം. 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്.
നിരവധി പ്രതിസന്ധികള്‍ക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഗംഗാവലി പുഴയില്‍ നിന്നെടുത്ത ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഗംഗാവലി പുഴയില്‍ നിന്നും ബുധനാഴ്ചയാണ് ലോറിയില്‍ നിന്ന് അര്‍ജുന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ലോറി കരക്കെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ പൊളിച്ചു മാറ്റി. കാബിനില്‍ നിന്നും അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും ബാഗും വസ്ത്രങ്ങളും മകന്റെ കളിപ്പാട്ടവും കണ്ടെത്തിയിരുന്നു.
ജൂലൈ 16നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ ഉള്‍പ്പെടെ കാണാതായത്. 72 ദിവസത്തിനു ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തിരച്ചിലില്‍ വന്‍ വീഴ്ചയുണ്ടായെന്ന ആരോപണങ്ങള്‍ക്കിടെ വന്‍തോതില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ, കാലാവസ്ഥ പ്രതികൂലമായതും ഗംഗാവലി പുഴ കരകവിഞ്ഞതും പ്രതിസന്ധിയുണ്ടാക്കി. തുടര്‍ന്ന് കഴിഞ്ഞ 16നാണ് ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തിവച്ചത്. വീണ്ടും നടത്തിയ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലോറി കണ്ടെത്തിയത്.
TAGS : ARJUN RESCUE | KARNATAKA
SUMMARY : Karnataka announces help for Arjun's family; 5 lakh will be given as compensation
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.