വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവാവധി നടപ്പാക്കാനൊരുങ്ങി കർണാടക
ബെംഗളൂരു: വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവാവധി നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. പ്രതിവർഷം ആറുദിവസം ശമ്പളത്തോടെയുള്ള അവധി ജീവനക്കാർക്ക് അനുവദിക്കും. സംസ്ഥാനത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഒരുപോലെ നിയമം നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
ബെംഗളൂരുവിൽ നിരവധി സ്വകാര്യ കമ്പനികൾ വനിതാ ജീവനക്കാർക്ക് ആർത്തവാവധി അനുവദിക്കുന്നുണ്ട്. എന്നാൽ ഈ തീരുമാനം എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
വനിതാ ജീവനക്കാർക്ക് ആർത്തവാവധി നൽകുന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ അടുത്തിടെ 18 അംഗ സമിതിയെ നിയോഗിച്ചിരുന്നു. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി നിയമവിഭാഗം പ്രൊഫസർ എസ്. സപ്‌നയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ ആറുദിവസം അവധി നൽകണമെന്നാണ് നിർദേശം.
ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്ന് സന്തോഷ് ലാഡ് അറിയിച്ചു. ഇതിനായി സമിതിയംഗങ്ങളുടെ യോഗം ഉടൻ ചേരും. നിയമം നടപ്പാക്കുന്നതിനായി പൊതുജനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും മറ്റും അഭിപ്രായം തേടും. അവധി എപ്പോൾ വേണമെന്ന് ജീവനക്കാർക്ക് സ്വയം തിരഞ്ഞെടുക്കാൻ അവസരംനൽകുന്ന രീതിയിലാണ് നിയമം നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
TAGS: KARNATAKA | MENSTRUAL LEAVE
SUMMARY: Karnataka likely to provide six days of paid menstrual leave annually
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.