കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം സെപ്തംബര്‍ 8ന്
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ഓണാഘോഷ പരമ്പരക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യത്തെ ആഘോഷം ”ഓണോത്സവം 2024” യെലഹങ്ക സോണില്‍ നടക്കും. യെലഹങ്ക ന്യൂ ടൌണിലുള്ള ഡോ ബി ആര്‍ അംബേദ്കര്‍ ഭവനില്‍ സെപ്തംബര്‍ 8 ന് രാവിലെ 10 മണിക്ക് കലാപരിപാടികളോടെ ഓണാഘോഷത്തിന് തുടക്കം കുറിക്കും.
ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക റവന്യു വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ എസ് കെ പിള്ള അധ്യക്ഷത വഹിക്കും. ബാംഗ്ലൂര്‍ വികസന അതോറിറ്റി ചെയര്‍മാന്‍ എന്‍ എ ഹാരിസ് മുഖ്യ അതിഥി ആകും. എസ് ആര്‍ വിശ്വനാഥ് എം എല്‍ എ, പി സി വിഷ്ണു നാഥ് എം എല്‍ എ, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ഗോപ കുമാര്‍ ഐ ആര്‍ എസ്, തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ചെണ്ട മേളം,ഓണസദ്യ, കലാപരിപാടികള്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നിഖില്‍ രാജ്, പിന്നണി ഗായിക സബീന റനിഷ് എന്നിവര്‍ നയിക്കുന്ന ഗാനമേള എന്നിവ നടക്കും. വിശദ വിവരങ്ങള്‍ക്ക് 63605 38912, 94560 27088
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.