പ്രോ കബഡി ടൂർണമെൻ്റിൻ്റെ മുഖ്യ സ്പോൺസർമാരായി കെഎംഎഫ്


ബെംഗളൂരു: ഈ വർഷത്തെ പ്രോ കബഡി ടൂർണമെൻ്റിൻ്റെ മുഖ്യ സ്പോൺസർമാരായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ഇതോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ടൂർണമെൻ്റിൻ്റെ സ്‌പോൺസർഷിപ്പും കെഎംഎഫിന്റെ നന്ദിനി ബ്രാൻഡ് ഏറ്റെടുത്തു. രണ്ട് കായിക ഇനങ്ങളും രാജ്യത്തുടനീളം നടക്കും. ഇത്തരം സ്‌പോൺസ്‌പോർഷിപ്പ് നന്ദിനി ബ്രാൻഡിന് കൂടുതൽ പ്രശസ്തി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎംഎഫ് അധികൃതർ പറഞ്ഞു.

രണ്ട് ടൂർണമെൻ്റുകളിലും എൽഇഡി സ്‌ക്രീനുകൾ, ടൈറ്റിലുകൾ, അവതരണ പശ്ചാത്തലം, പോസ്റ്ററുകൾ, മറ്റ് ദൃശ്യങ്ങൾ എന്നിവയിലൂടെ നന്ദിനി ബ്രാൻഡ് രാജ്യത്തുടനീളം തെളിയുമെന്ന് കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ജഗദീഷ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റ് സീസൺ 11 സെപ്റ്റംബർ 11 മുതൽ ആരംഭിക്കും, 13 ടീമുകൾ പങ്കെടുക്കും. കൊൽക്കത്ത, ഡൽഹി, കേരളം തുടങ്ങിയ സ്ഥലങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. അടുത്തിടെ നടന്ന ഐസിസി പുരുഷ T20 ലോകകപ്പിൽ, കെഎംഎഫ് അയർലൻഡ്, സ്കോട്ട്‌ലൻഡ് ടീമുകളെ സ്പോൺസർ ചെയ്യുകയും ലോക വേദിയിൽ ഒരു പ്രധാന ഡയറി ബ്രാൻഡായി ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

നിലവിൽ മികച്ച 100 ആഗോള ബ്രാൻഡുകളിൽ നന്ദിനിയും ഉൾപ്പെടുന്നുണ്ട്. തൈര്, വെണ്ണ, നെയ്യ്, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും നന്ദിനി ബ്രാൻഡിന് കീഴിൽ വിൽക്കുന്നത്. അടുത്ത മാസം മുതൽ ഡൽഹി വിപണിയിൽ കൂടി നന്ദിനി ബ്രാൻഡ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കർണാടക മിൽക്ക് ഫെഡറേഷൻ.

TAGS: |
SUMMARY: KMF Nandini to be main sponsor of Pro Kabaddi 2024 tournament


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!