സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടത്തിന്റെ വൈരാഗ്യത്തില്‍ കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ ക്രൂരമായി മർദിച്ച നാലുപേർ അറസ്റ്റില്‍. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡില്‍വെച്ചായിരുന്നു സംഭവം. കണ്ണൂർ സ്വദേശികളായ അമല്‍ദാസ് (24), ഉജ്ജ്വല്‍ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ ഹാദി (23) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
മധുരയില്‍നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍.15.എ. 2348 ബസിന്റെ കണ്ടക്ടർ പയ്യന്നൂർ സ്വദേശി എം. സുധീഷ് (40) നാണ് മർദ്ദനമേറ്റത്. കണ്ടക്ടറെ മർദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാൻ വന്ന സെക്യൂരിറ്റി ജീവനക്കാരനായ കക്കോടി സ്വദേശി കൃഷ്ണൻകുട്ടി (62)ക്കും മർദനമേറ്റിരുന്നു. ഇവർക്കൊപ്പം യാത്രക്കാരായ അശ്വിൻ, മുഹമ്മദ് അനീസ് എന്നിവർക്കും പരുക്കേറ്റിരുന്നു.
TAGS : KOZHIKOD | KSRTC
SUMMARY : KSRTC Conductor assault case; Four people were arrested
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.