ബെംഗളൂരു – മൈസൂരു ഹൈവേയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; 20ലധികം യാത്രക്കാർക്ക് പരുക്ക്
ബെംഗളൂരു: ബെംഗളൂരു – മൈസൂരു ഹൈവേയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. തിങ്കളാഴ്ച രാവിലെ മാണ്ഡ്യ സാൻജോ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ 20ലധികം യാത്രക്കാർക്ക് പരുക്കേറ്റു. അമിതവേഗതയിൽ വന്ന കെഎസ്ആർടിസി ബസ് സർവീസ് പാതയിൽ പ്രവേശിക്കുന്നതിനിടെ എതിരെ വന്ന ടാങ്കർ വാഹനത്തിലിടിച്ച് മറിയുകയായിരുന്നു.
മൈസൂരു-മദ്ദൂർ-തുമകുരു റൂട്ടിൽ സർവീസ് നടത്തുന്ന കുനിഗൽ ഡിപ്പോയുടേതാണ് അപകടത്തിൽ പെട്ട ബസ്. പരുക്കേറ്റവരെ ചികിത്സയ്ക്കായി മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും സാൻജോ ആശുപത്രിയിലേക്കും മാറ്റിയതായി മാണ്ഡ്യ എസ്പി മല്ലികാർജുന ബലദണ്ടി പറഞ്ഞു. സംഭവത്തിൽ മാണ്ഡ്യ റൂറൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: More than 20 injured as KSRTC bus topples on service road of Bengaluru-Mysuru highway