മൈസൂരു ദസറ; വിനോദസഞ്ചാരത്തിനു പ്രത്യേക പാക്കേജുമായി കെഎസ്ടിഡിസി


ബെംഗളൂരു: മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക വിനോദസഞ്ചാര പാക്കേജുകളൊരുക്കി സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍ (കെഎസ്ടിഡിസി). ഒന്ന് മുതല്‍ അഞ്ചു ദിവസം വരെയുള്ള ഒമ്പത് ടൂര്‍ പാക്കേജുകളാണ് ഒരുക്കുന്നത്. മൈസൂരുവിനടുത്തുള്ള സ്ഥലങ്ങളും മറ്റ്‌ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളും ആസ്വദിച്ചു കാണാൻ സാധിക്കുന്ന വിധത്തിലാണ് പാക്കേജ് ഒരുക്കിയത്.

ഒരാള്‍ക്ക് 510 രൂപമുതല്‍ 7990 രൂപവരെ വരുന്ന പാക്കേജുകളാണുള്ളത്. മൈസൂരുവില്‍ നിന്നാരംഭിച്ച് മൈസൂരുവില്‍ത്തന്നെ അവസാനിക്കുന്ന രീതിയിലാണിത്. www..co എന്ന വെബ്സൈറ്റുവഴിയോ 0821 243652 എന്ന നമ്പറില്‍ വിളിച്ചോ വിശദവിവരങ്ങള്‍ അറിയാമെന്ന് കെ.എസ്.ടി.ഡി.സി. അധികൃതര്‍.

അഞ്ചുദിവസത്തെ പാക്കേജിൽ ജോഗ് വെള്ളച്ചാട്ടം, ഗോകർണ, ഗോവ തുടങ്ങിയവ വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ അവസരമുണ്ടാകും. ഒരാൾക്ക് 7990 രൂപയാണ് നിരക്ക്. രണ്ടുദിവസത്തെ പാക്കേജ് കാടും മലകളും കാണാനാഗ്രഹിക്കുന്നവർക്കും ക്ഷേത്രങ്ങൾ ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടും. നഞ്ചൻകോട്, ബന്ദിപ്പൂർ-മുതുമലൈ കടുവാസങ്കേതങ്ങൾ, ഊട്ടി, ദൊഡ്ഡബേട്ട എന്നിവിടങ്ങളിലേക്കാണ് ഈ യാത്ര. ഇതിനായി ഒരാൾക്ക് 3359 രൂപയാണ് ചെലവ്.

TAGS: | KSTDC
SUMMARY: KSTDC to operate special tour package for mysuru dasara


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!