ലോറൻസിന്റെ അന്ത്യയാത്രയിൽ ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങൾ
കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച എറണാകുളം ടൗൺഹാളിൽ നാടകീയ സംഭവങ്ങൾ. ടൗണ്‍ഹാളില്‍ മകള്‍ ആശാ ലോറന്‍സ് മകനോടൊപ്പമെത്തി ബഹളമുണ്ടാക്കി. അപ്പന്റെ മൃതദേഹം പള്ളിയിൽ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നുമാണ് മകൾ ആശ വാദിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ആശ തടഞ്ഞതോടെ പോലീസ് ഇടപെടുകയായിരുന്നു. ആ സമയത്ത് വനിത പ്രവർത്തകർ മദ്രാവാക്യം വിളി തുടർന്നു. ഇതു കേട്ട ആശ സി.പി.എം മൂർദാബാദ് എന്ന് വിളിച്ചു. പിന്നാലെ ആശയും വനിത പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. മൃതദേഹം പുറത്തേക്കെടുക്കാൻ ആശയും മകനും തടസ്സം നിൽക്കുകയും ചെയ്തു. മൃതദേഹം വഹിച്ച പേടകത്തിനു മുകളില്‍ ചഞ്ഞു കിടന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാന്‍ കഴിഞ്ഞില്ല. തുടർന്ന് ഇരുവരെയും നീക്കി പോലീസിന്റെ സഹായത്തോടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം പള്ളിയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന മകള്‍ ആശയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഹര്‍ജി പരിഗണിച്ച ഹൈകോടതി മൃതദേഹം തൽകാലം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കാനാണ് ഉത്തരവിട്ടത്. കേരള അനാട്ടമി നിയമ പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുപ്രകാരം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് മകൾ പ്രതിഷേധിച്ചത്. ശനിയാഴ്ചയാണ് ലോറൻസ് അന്തരിച്ചത്.
TAGS : MM LAWRENCE
SUMMARY : Lawrence's funeral. Daughter Asha came to public viewing hall and created a ruckus
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.