മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് ബലാത്സംഗം ചെയ്തു, കസ്റ്റംസ് ഓഫീസര്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണവുമായി വീട്ടമ്മ
മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സസ്പെൻഷനിലായ മലപ്പുറം മുൻ എസ്.പി എസ്. സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. സുജിത് ദാസും എസ് എച്ച് ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തതായും ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥന് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചതായും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പി വി അന്‍വര്‍ എം എല്‍ എ ഉന്നത പോലീസ് ഓഫീസര്‍മാര്‍ക്കുനേരം രംഗത്തുവന്ന സാഹചര്യത്തിലാണ് ധൈര്യത്തോടെ ഈ വെളിപ്പെടുത്തല്‍ നടത്തുന്നതെന്ന് വീട്ടമ്മ പറഞ്ഞു. എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും അയാള്‍ക്ക് കൂടി വഴങ്ങണമെന്നും എസ് പി സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ സമ്മതിച്ചില്ലെന്നും വീട്ടമ്മ പറയുന്നു. തനിക്ക് നീതി ലഭിക്കണം. പാവങ്ങള്‍ എന്ന് കരുതി ഇനി ആരെയും ഇങ്ങനെ ചെയ്യരുത്. അവര്‍ തന്നെ ഒന്നിനും പറ്റാത്തതു പോലെ ആക്കിയെന്നും അവര്‍ പറഞ്ഞു.
2022-ല്‍ വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാനായിരുന്നു യുവതി പോലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദിനാണ് പരാതി നല്‍കിയത്. പരാതി അന്വേഷിക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ സി ഐ വിനോദ് അവിടെ വച്ചു ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്നു പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ് പിയെ കണ്ടു. എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
വീഡിയോ : റിപ്പോര്‍ട്ടര്‍ ടി.വി
അതേസമയം, സംഭവത്തെ കുറിച്ച് നേരത്തെ പരാതി വന്നപ്പോൾ അന്വേഷിച്ചിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. വ്യാജ പരാതിയാണെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥരോട് നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചെന്നാണ് വിവരം.
TAGS : SEXUAL HARASSMENT | MALAPPURAM
SUMMARY : Malappuram Ex-SP Sujit Das Raped, Tried to Show Customs Officer; Housewife with serious allegations
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.