ഖനി അഴിമതിക്കേസിൽ കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകണം; കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നൽകി


ബെംഗളൂരു : ഖനി അഴിമതിക്കേസിൽ കുമാരസ്വാമിയെ കുറ്റവിചാരണചെയ്യാൻ ലോകായുക്ത നൽകിയ അപേക്ഷയിൽ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ താവർചന്ദ് ഗഹ്‌ലോട്ടിന് നിവേദനം നൽകി. മുഖ്യമന്ത്രിയെ കുറ്റവിചാരണ ഗവർണർ അനുമതി നൽകിയതിനെ അപലപിച്ച് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിന് ശേഷം ഡി. കെ. ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് ഗവർണറെ സന്ദർശിച്ച് നിവേദനം നൽകിയത്.

മുൻ ബി.ജെ.പി. മന്ത്രിമാരായ ജനാർദനറെഡ്ഡി, ശശികല ജൊല്ലെ, മുരുകേശ് നിറാനി എന്നിവരെ വിവിധ കേസുകളിൽ കുറ്റവിചാരണചെയ്യാൻ ഗവർണർക്കുമുമ്പിലുള്ള അപേക്ഷകളിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഗവർണർക്കുമുമ്പിലുള്ള ബില്ലുകളിൽ തുടർനടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

2007-ൽ മുഖ്യമന്ത്രിയായിരിക്കെ ശ്രീസായി വെങ്കിടേശ്വര മിനറൽസിന് വഴിവിട്ട് ഖനനാനുമതി നൽകിയെന്ന കേസിലാണ് കുമാരസ്വാമി അന്വേഷണം നേരിടുന്നത്.

TAGS : |
SUMMARY : Kumaraswamy should be allowed to be prosecuted in the mine corruption case. Congress leaders submitted a petition to the Governor


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!