വ്യവസായ നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നു; ആരോപണവുമായി കർണാടക മന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് ലഭിക്കേണ്ട വ്യവസായ നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നതായി ആരോപിച്ച് ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. സെമികണ്ടക്ടർ വ്യവസായരംഗത്തിൻ്റെ 10 ശതമാനം കർണാടകയുടെ സംഭാവന ആയിരുന്നിട്ടും എല്ലാ നിക്ഷേപങ്ങളും ഗുജറാത്തിലേക്ക് പോകുന്നതിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ നിർമ്മാണ ഹബ്ബായോ ചിപ്പ് ഡിസൈനിംഗ് ഹബ്ബായോ കർണാടകയെ മാറ്റാനാകുമെന്നും രാജ്യത്തിന്റെ സെമികണ്ടക്ടർ സ്വപ്നങ്ങൾ നിറവേറ്റാൻ ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ചിപ്പ് ഡിസൈനിംഗ് രംഗത്ത് വൈദഗ്ധ്യമുള്ളവരുടെ 70 ശതമാനവും കർണാടകയിൽ ഉള്ളപ്പോൾ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിക്ഷേപങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുകയാണ്.
അഞ്ച് സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റുകളിൽ നാലെണ്ണവും ഗുജറാത്തിലാണ്. ഒരെണ്ണം ആസാമിലും. എന്നാൽ അവിടെ സെമികണ്ടക്ടർ വ്യവസായ രംഗത്തിന് വേണ്ട വൈദഗ്ധ്യമില്ല. ഗവേഷണത്തിന് അനുയോജ്യമായ സാഹചര്യങ്ങളുമില്ല. മികച്ച ഇൻകുബേഷൻ സെൻ്ററുകളില്ല. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനവും ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനത്തിൻ്റെ 10 ശതമാനം സംസ്ഥാനം സംഭാവന ചെയ്യുന്നുണ്ട്. എന്നിട്ടും സെമികണ്ടക്ടർ നിക്ഷേപങ്ങളുടെ കാര്യത്തിൽ പരിഗണന നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
TAGS: KARNATAKA | INDUSTRIAL INVESTMENT
SUMMARY: Karnataka IT minister Priyank Kharge alleges politics pressuring companies to invest in Gujarat




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.