മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു; പോരാട്ടം തുടരുമെന്ന് പി.വി അൻവർ


മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി പി വി അൻവർ എം എൽ എ. തന്റെ ആരോപണങ്ങളിൽ ചിലർ മുഖ്യമന്ത്രിയെ പൂർണമായി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അൻവർ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോലിസിൽ മുഖ്യമന്ത്രി പറഞ്ഞ പുഴുക്കുത്തുകൾക്ക് എതിരെയാണ് തന്റെ പോരാട്ടം. അത് ഇനിയും തുടരുമെന്നും പി വി അൻവർ വ്യക്തമാക്കി

പോലീസുകാരുടെ മനോവീര്യം തകർക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് അങ്ങനെ തന്നെയാണ് വേണ്ടത്. അതിൽ തർക്കമില്ല. പക്ഷെ ഇവിടെ മനോവീര്യം തകരുന്നവരിൽ താൻ പറഞ്ഞ നാലോ അഞ്ചോ ശതമാനം മാത്രമേ ഉള്ളു. ഈ ക്രിമിനലുകളുടെ മനോവീര്യമാണ് തകർന്നത്. സത്യസന്ധമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്.

ഉപദേശം കൊടുക്കുന്നയാളുകൾ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.  പോലീസിനെതിരെ എന്തുപറഞ്ഞാലും അത് മനോവീര്യം തകർക്കലാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. മുഖ്യമന്ത്രി ഇക്കാര്യം ഒന്നുകൂടി പുനഃപരിശോധിക്കണമെന്ന് എളിയ ആഭ്യർത്ഥന, അൻവർ പറഞ്ഞു.

മലപ്പുറം എസ്‌പി ആയിരുന്ന സുജിത്ത് കുമാറിന്റെ ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തു പുറത്തുവിട്ട സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ താൻ അംഗീകരിക്കുന്നുവെന്നും അൻവർ പറഞ്ഞു. ഫോൺ കോൾ പുറത്തിവട്ടപ്പോഴെ, ജീവിതത്തിൽ ഏറ്റവും വലിയ ചെറ്റത്തരമാണ് ചെയ്തതെന്ന് പറഞ്ഞിരുന്നു. പക്ഷെ, ഇതു പുറത്ത് വിടുകയല്ലാതെ വേറെ രക്ഷയില്ലായിരുന്നു.

ഒരു ഐപിഎസ് ഓഫീസർ എംഎൽഎയുടെ കാലുപിടിച്ചു കരയുന്ന നാലഞ്ചു ദിവസത്തെ റെക്കോർഡാണ് പുറത്തു വിട്ടത്. മുഴുവന്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. പക്ഷേ ആ ഫോൺ കോൾ പുറത്തുവിടാതെ ഒരു രക്ഷയും ഉണ്ടായിരുന്നില്ല. ആ സംഭാഷണം എസ് പിയെ തുറന്നുകാട്ടുന്നതാണ്. പടച്ചവനായി തന്നതാണ് ആ ഫോൺ കോൾ. ജനങ്ങൾക്ക് കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് ഫോൺ കോൾ പുറത്തുവിട്ടതെന്നും അൻവർ വ്യക്തമാക്കി. കേരളത്തിലെ സ്വർണക്കടത്ത് വിഷയത്തിലും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. പോലീസ് റിപ്പോർട്ട് മാത്രമാണ് മുഖ്യമന്ത്രി വിശ്വസിച്ചത്. കേരളത്തിലെ മുഖ്യമന്ത്രി സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. ആ കേസിൽ അന്വേഷണം നടക്കണം. പോലീസ് കൊടുത്ത റിപ്പോർട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എയർപോർട്ടിന്റെ മുന്നിൽ വച്ചാണ് സ്വർണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാൽ പോലീസ് ആ സ്വർണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വർണ്ണ പണിക്കാരനോട് അന്വേഷിച്ചാൽ കാര്യം വ്യക്തമാകും.

പി. ശശിയുടെ പ്രവർത്തനം മാതൃകാപരമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അൻവർ വ്യക്തമാക്കി. പി. ശശിയുടെ പ്രവർത്തനം മാതൃകാപരം എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ വിശ്വാസമാണ്. ആ വിശ്വാസം തനിക്കില്ല. അങ്ങനെ വിശ്വസിക്കാവുന്ന വ്യക്തിയാണ് അദ്ദേഹമെന്ന അഭിപ്രായവും തനിക്കില്ല. തൻ്റെ വീട്ടിലെ കാര്യങ്ങളല്ല പി. ശശിയോട് ആവശ്യപ്പെട്ടത്. ഈ നാടിന്റെയും, പോലീസും രാഷ്ട്രീയവും സാമൂഹികവുമായി കാര്യങ്ങളാണ് പി.​ ശശിയോട് ആവശ്യപ്പെട്ടത്. പി.വി അൻവർ പറഞ്ഞു.

TAGS : |
SUMMARY : Misleading the Chief Minister. PV Anwar said that the fight will continue


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!