ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ
ബെംഗളൂരു: ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം മണിക്കൂറുകൾക്കുള്ളിൽ ബിജെപി എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ. പീഡന ആരോപണത്തെ തുടർന്നാണ് നടപടി. രാമനഗര ജില്ലയിലെ കഗ്ഗലിപുര പോലീസാണ് കേസെടുത്തത്. ജാതീയ അധിക്ഷേപം, വധഭീഷണി എന്നീ കേസുകളിൽ അറസ്റ്റിലായി ബെംഗളൂരു സെൻട്രൽ ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ എംഎൽഎയെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ഇടയിൽ മുനിരത്നയ്ക്ക് എതിരെ എടുക്കുന്ന മൂന്നാമത്തെ ക്രിമിനൽ കേസാണിത്. ജാതി അധിക്ഷേപത്തിനും വധഭീഷണിക്കും വയലിക്കാവൽ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത രണ്ട് കേസുകളിൽ വ്യാഴാഴ്ച കോടതി എംഎൽഎയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചത്.
ഇതിന് പിന്നാലെ സെൻട്രൽ ജയിലിൽ ഡിഎസ്‌പി ദിനകർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് എംഎൽഎയെ ചോദ്യം ചെയ്‌തു വരികയാണ് എന്ന് അന്വേഷണ സംഘം അറിയിച്ചു.
BJP MLA Muniratna arrested again. The moment he came out of central prison on bail, Bengaluru Rural police arrest him in a sexual assault case. He is facing two charges of sexual assault. Vokkaliga MLAs of Congress demand an SIT probe into multiple charges against him. pic.twitter.com/fLNvLZxmxv
— DP SATISH (@dp_satish) September 20, 2024
TAGS: KARNATAKA | ARREST
SUMMARY: BJP MLA Muniratna again arrested after bailed out in another case
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.