തടവില്‍ കഴിയുന്ന മകന് കഞ്ചാവുമായി ജയിലിലെത്തിയ അമ്മ അറസ്റ്റില്‍


തൃശൂർ: കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് നല്‍കാനെത്തിയ അമ്മ  അറസ്റ്റിലായി. അമ്മയുടെ ബാഗില്‍ നിന്ന് എണ്‍പതു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു. തിരുവനന്തപുരം കാട്ടാക്കട വീർണകാവ് പന്നിയോട് കുന്നിൽ വീട്ടിൽ ബിജുവിന്‍റെ ഭാര്യ ലതയെയാണ്​ (45) കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി. നിധിനും സംഘവും അറസ്റ്റ് ചെയ്തത്​.

കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന്​ കഞ്ചാവ് നൽകാൻ ലത വരുന്നുണ്ടെന്ന്​ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ എക്സൈസ് നിരീക്ഷണം നടത്തിയത്. ലതയുടെ ഹാൻഡ്​ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജയിലിൽ കിടക്കുന്ന പ്രതികൾക്ക് മയക്ക് മരുന്ന്​ എത്തിക്കാൻ സ്ത്രീകളെ ഉപയോഗിക്കുന്നത് പരിശോധന മറികടക്കാനാണ്. 80 ഗ്രാം കഞ്ചാവാണ് ഇവരിൽനിന്ന്​ കണ്ടെടുത്തത്.

കഞ്ചാവ് നല്‍കിയത് മകന്റെ സുഹൃത്തുക്കളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. കഞ്ചാവ് ആണെന്ന് പറഞ്ഞുതന്നെയാണ് സുഹൃത്തുക്കള്‍ ഇതു കൈമാറിയത്. മകന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഹരികൃഷ്ണന്‍.

TAGS : GANJA  |
SUMMARY : Mother arrested for bringing ganja to jailed son


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!