ഏഷ്യൻ സിനിമയുടെ അമ്മ; ചലച്ചിത്ര നിരൂപക അരുണാ വാസുദേവ് അന്തരിച്ചു


ന്യൂഡൽഹി: ഏഷ്യൻ സിനിമയുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും ഡോക്യുമെന്ററി നിർമ്മാതാവുമായ അരുണ വാസുദേവ് (88)​ അന്തരിച്ചു. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. അൽഷിമേഴ്സ് ബാധിതയായിരുന്നു. സംസ്കാരം ഡല്‍ഹിയിലെ ലോധി റോഡ് ശ്‌മശാനത്തിൽ നടന്നു.

ലോകമെമ്പാടും ഏഷ്യൻ സിനിമകളുടെ ശക്തയായ പ്രചാരകയായതിനാൽ “മദർ ഒഫ് ഏഷ്യൻ സിനിമ” എന്നറിയപ്പെട്ടു. ‘സിനിമായ : ദി ഏഷ്യൻ ഫിലിം ക്വാർട്ടർലി'യുടെ സ്ഥാപക എഡിറ്ററായിരുന്നു. 29 വർഷം മുമ്പ് യുനസ്‌കോയുമായി ചേർന്ന് ഏഷ്യൻ സിനിമകളുടെ പ്രചാരണത്തിന് ആഗോള സംഘടനയായ ‘നെറ്റ്പാക്' (നെറ്റ്‌വർക്ക് ഫോർ പ്രൊമോഷൻ ഓഫ് ഏഷ്യൻ സിനിമ) സ്ഥാപിച്ചു. ലോകത്തെ വിവിധ ചലച്ചിത്രോത്സവങ്ങളിൽ മികച്ച ഏഷ്യൻ സിനിമകൾക്ക് നെറ്റ്പാക് അവാർഡ് നൽകുന്നുണ്ട്.

പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ഏറെക്കാലം ന്യൂയോർക്കിൽ ആയിരുന്നു. അവിടെ ഫോട്ടോഗ്രഫി പഠിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം 20 ഡോക്യുമെന്ററികൾ നിർമ്മിച്ചു. പാരീസ് സർവകലാശാലയിൽ നിന്ന് സിനിമയിൽ പി.എച്ച്ഡി എടുത്ത അരുണയെ. ഫ്രഞ്ച് സർക്കാർ പരമോന്നത സാംസ്‌കാരിക പുരസ്കാരമായ ഓർഡർ ഒഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് നൽകി ആദരിച്ചു. നിരവധി ഫിലിം ഫെസ്റ്റിവലുകളുടെ ക്യൂറേറ്ററും ചിത്രകാരിയുമായിരുന്നു.

ഭർത്താവ് നയതന്ത്രജ്ഞനായിരുന്ന പരേതനായ സുനിൽ കുമാർ റോയി ചൗധരി. മകൾ ഗ്രാഫിക് ഡിസൈനറായ യാമിനി റോയ് ചൗധരി. സഞ്ജയ്ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകൻ വരുൺ ഗാന്ധിയാണ് യാമിനിയുടെ ഭർത്താവ്.

TAGS :   | |
SUMMARY : Mother of Asian Cinema; Film critic Aruna Vasudev passes away


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!