ബെംഗളൂരുവിൽ ലോകോത്തര സജ്ജീകരണങ്ങളുമായി പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് തുടക്കം
ബെംഗളൂരു: ബെംഗളൂരുവിൽ ലോകോത്തര സജ്ജീകരണങ്ങളുമായി പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് (എൻസിഎ) തുടക്കം. ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാണ് പുതിയ ക്രിക്കറ്റ് അക്കാദമി നിർമ്മിച്ചിരിക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു. പുതിയ എൻസിഎയ്ക്ക് 40 ഏക്കറിലധികം വിസ്തീർണ്ണമുണ്ട്. കൂടാതെ മൂന്ന് ലോകോത്തര സ്‌പോർട്‌സ് ഗ്രൗണ്ടുകളും ഇൻഡോറും ഔട്ട്‌ഡോറും ഉൾപ്പെടെ 86 പിച്ചുകളുണ്ട്.
ഗ്രൗണ്ട് എയ്ക്ക് 85 യാർഡ് അതിർത്തിയാണുള്ളത്. അത്യാധുനിക ഫ്ലഡ് ലൈറ്റിംഗും മികച്ച സംപ്രേക്ഷണ സൗകര്യങ്ങളുമുണ്ട്. ഫ്ലഡ് ലൈറ്റുകൾക്ക് കീഴിൽ ഇവിടെ മത്സരങ്ങൾ നടത്താം. ഗ്രൗണ്ട് ബി, സിയിലെ സ്റ്റേഡിയങ്ങൾ 75 യാർഡ് അതിർത്തിയിലാണ്. ഇവ പരിശീലന ഗ്രൗണ്ടുകളായി ഉപയോഗിക്കാം. ഗ്രൗണ്ടിൽ മഴ പെയ്‌താലും വെള്ളം വേഗത്തിൽ വലിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ സബ് സർഫേസ് ഡ്രെയിനേജ് സംവിധാനം അക്കാദമിയിൽ സ്ഥാപിച്ചിട്ടുണ്ട്.
വൈറ്റ് പിക്കറ്റ് ഫെൻസിങ്ങും സ്ഥാപിച്ചു. ഗ്രൗണ്ടുകൾ ഇംഗ്ലീഷ് കൗണ്ടി പിച്ച് പോലെയാണ്. എൻസിഎയ്ക്ക് 45 ഔട്ട്ഡോർ നെറ്റ് പ്രാക്ടീസ് പിച്ചുകളുണ്ട്. യുകെയിൽ നിന്ന് കൊണ്ടുവന്ന സുരക്ഷാ വലകൾ ഉപയോഗിച്ചാണ് ഇവയെല്ലാം നിര്‍മിച്ചത്. കൂടാതെ ആറ് ഔട്ട്‌ഡോർ റണ്ണിംഗ് ട്രാക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇൻഡോർ പിച്ചുകളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ, കടുപ്പമുള്ള ഗ്ലാസ് പാനലുകൾ സ്വാഭാവിക വെളിച്ചം നൽകും. കാലാവസ്ഥയും സമയവും പരിഗണിക്കാതെ കായികതാരങ്ങൾക്ക് ഇൻഡോർ സ്റ്റേഡിയങ്ങളിൽ പരിശീലനം നടത്താമെന്ന് ബിസിസിഐ അറിയിച്ചു.
TAGS: BENGALURU | CRICKET ACADEMY
SUMMARY: National Cricket academy kickstarted in Bengaluru
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.