സംസ്ഥാനത്തെ കോളേജുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സമിതി രൂപീകരിക്കും


ബെംഗളൂരു: സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ സമിതി രൂപീകരിക്കും. ഫീസ് നിർണയം, പരീക്ഷാ സമ്പ്രദായം, ഫലപ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് ഇത്തരം കോളേജുകളിലെ വീഴ്ചകൾ റിപ്പോർട്ട്‌ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ഏതാനും സ്വയംഭരണ കോളേജുകൾ അതാത് സർവകലാശാലകൾക്ക് അഫിലിയേഷൻ ഫീസ് അടച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

സംസ്ഥാനത്തെ 4,500-ലധികം കോളേജുകളിൽ 85 എണ്ണത്തിന് മാത്രമേ സ്വയംഭരണ പദവി ലഭിച്ചിട്ടുള്ളു. കൂടുതൽ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി സ്വയംഭരണ കോളേജുകളെ നിരീക്ഷിക്കാൻ കമ്മിറ്റി രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി എം. സി. സുധാകർ പറഞ്ഞു.

സ്വയംഭരണ കോളേജുകൾ അവയുടെ പഠനനിലവാരം നിലനിർത്തേണ്ടത് പ്രധാനമാണ്. ഫീസ് ഘടനയെയും പരീക്ഷാ സമ്പ്രദായത്തെയും കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് ഇതിനകം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ചില കോളേജുകൾ അതാത് സർവകലാശാലകൾക്ക് അഫിലിയേഷൻ ഫീസ് നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുജിസി മാർഗനിർദേശങ്ങൾ അനുസരിച്ച് സമഗ്രമായ അവലോകനത്തിന് ശേഷമേ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകൂവെന്നും മന്ത്രി പറഞ്ഞു.

നാഷണൽ അസസ്‌മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൽ (നാക്) കുറഞ്ഞത് എ ഗ്രേഡുള്ള ഏതൊരു കോളേജും സ്വയംഭരണ പദവിക്ക് യോഗ്യമാണെന്നതാണ് നിലവിലെ മാനദണ്ഡം. സ്വയംഭരണ പദവി ലഭിച്ച കോളേജുകൾക്ക് ഗവേണിംഗ് കൗൺസിലുകൾ രൂപീകരിക്കാനും സിലബസ് ക്രമീകരിക്കാനും പരീക്ഷകൾ നടത്താനും ഫലം പ്രഖ്യാപിക്കാനും അനുമതിയുണ്ട്.

TAGS: |
SUMMARY: Karnataka to form a committee to monitor functioning of colleges


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!