മുഡ; സിദ്ധരാമയ്യ സ്വമേധയാ രാജി വെക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷം
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും രംഗത്ത്. കേസിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ നടപടികൾ കർണാടക ഹൈക്കോടതിയും ശരിവെച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ രാജി വെച്ച് അന്വേഷണത്തെ നേരിടുകയാണ് ജനപ്രതിനിധിയെന്ന നിലയിൽ സിദ്ധരാമയ്യ ചെയ്യേണ്ടതെന്ന് ജെഡിഎസ് നേതാക്കൾ പറഞ്ഞു.
കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. സിദ്ധരാമയ്യ രാജിവെക്കണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും വ്യാഴാഴ്ച ബെംഗളൂരുവിൽ പ്രതിഷേധ പ്രകടനം നടത്തും. അന്വേഷണം നടത്തണമെന്ന പ്രത്യേക കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്. ഡി. കുമാരസ്വാമി പറഞ്ഞു. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിൽ ജെഡിഎസ് നേതാക്കളും പ്രവർത്തകരും ഫ്രീഡം പാർക്കിൽ ബുധനാഴ്ച പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും പോലീസ് ഇടപെട്ട് ഇവരെ തിരിച്ചയച്ചിരുന്നു.
TAGS: SIDDARAMIAH | MUDA SCAM
SUMMARY: Opposition seeks cm resignation over muda scam
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.