കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കുണ്ട്; വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ സൈനിക മേധാവി
കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍റെ പങ്ക് തുറന്ന് സമ്മതിച്ച് സൈനിക മേധാവി. ആദ്യമായാണ് പരസ്യമായി പാകിസ്ഥാന്‍ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തുന്നത്. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് വച്ചാണ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ സയീദ് അസിം മുനിര്‍ 1999ല്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ നേരിട്ടുള്ള ഇടപെടല്‍ തുറന്ന് സമ്മതിച്ചത്.
പ്രതിരോധ ദിന പ്രസംഗത്തിലാണ് മുനിര്‍ കാര്‍ഗിലിനെയും ഇന്ത്യയ്‌ക്കെതിരായി നടന്ന മറ്റ് മൂന്ന് യുദ്ധങ്ങളെയും കുറിച്ച് പരാമര്‍ശം നടത്തിയത്. ഈ യുദ്ധത്തില്‍ ജീവന്‍ നഷ്‌ടമായ ജവാന്‍മാരെ രക്തസാക്ഷികളെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ ത്യാഗമെന്നും മുനിര്‍ പരാമര്‍ശിച്ചത്. സൈനിക മേധാവി സ്ഥാനത്തിരുന്ന് കൊണ്ടുള്ള ഒരു വ്യക്തിയുടെ ആദ്യ ഏറ്റുപറച്ചിലാണിത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഒരിക്കല്‍ പോലും കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തതായി ഒരു അധികാരികളും സമ്മതിച്ചിട്ടില്ല. മാത്രമല്ല കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് നിരന്തരം ആവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. കശ്‌മീരിലെ സ്വാതന്ത്ര്യപ്പോരാളികളുടെ സൃഷ്‌ടിയായിരുന്നു കാര്‍ഗില്‍ യുദ്ധമെന്ന വാദവും അവര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
പ്രാദേശികമായി വിജയിച്ച ഒരു നടപടിയെന്നാണ് മുന്‍ സൈനിക മേധാവി ജനറല്‍ പര്‍വേസ് മുഷ്‌റഫ് കാര്‍ഗില്‍ യുദ്ധത്തെ വിലയിരുത്തിയിരുന്നത്.
കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഡയറക്‌ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വിശദമായി സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നതായി 1999ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫിന്‍റെ വാര്‍ത്താവിതരണ സെക്രട്ടറി ആയിരുന്ന മുഷാഹിദ് ഹുസൈന്‍ സയീദ് വ്യക്തമാക്കിയിരുന്നു.
കാര്‍ഗില്‍ യുദ്ധ സമയത്ത് തന്‍റെ മകന്‍ അന്തരിച്ച ക്യാപ്റ്റന്‍ അമ്മര്‍ ഹുസൈനും സുഹൃത്തുക്കളും സൈനിക യൂണിറ്റില്‍ നിന്ന് വിളിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ മാതാവ് രഹാന മെഹബൂബ് വെളിപ്പെടുത്തുന്നു. എന്നാല്‍ അന്നത്തെ സൈനിക മേധാവി ആയിരുന്ന പര്‍വേസ് മുഷ്‌റഫ് ഇക്കാര്യം അംഗീകരിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെയും ഉദ്യോഗസ്ഥരുടെയും ഇപ്പോഴത്തെ സൈനിക മേധാവിയുടെയും വാക്കുകള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യത്തിന്‍റെ പങ്ക് വെളിപ്പെടുത്തുന്നുണ്ട്.
TAGS: PAKISTAN | KARGIL WAR
SUMMARY: Pakistan Army finally confesses its involvement in the 1999 Kargil War against India, first public admission after 25 years
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.