മദ്യപിച്ചെത്തുന്നവര്‍ക്ക് വിലക്ക്; പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ നിര്‍ദേശം
ചെന്നൈ: ആദ്യ സംസ്ഥാന സമ്മേളനത്തില്‍നിന്നു മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉള്‍പ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങള്‍ പാർട്ടി നേതൃത്വം പുറത്തിറക്കി. ഒക്ടോബർ 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം നടത്തുക.
പാര്‍ട്ടി പ്രസിഡന്റ് കൂടിയായ വിജയ്‌യുടെ നിര്‍ദേശ പ്രകാരമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ടിവികെയുടെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരി മുന്‍ എംഎല്‍എയുമായ എന്‍ ആനന്ദ് ആണ് നിര്‍ദേശം പുറത്തിറക്കിയത്. മദ്യപിക്കുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. കൂടാതെ സമ്മേളനത്തിനെത്തുന്ന വനിതാ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരക്ഷയുറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് ശല്യമുണ്ടാക്കരുതെന്നും ഇരുചക്ര വാഹനങ്ങളിലെത്തുന്നവര്‍ റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടി. സമ്മേളനസ്ഥലത്ത് എത്തുന്ന മെഡിക്കല്‍ ടീമിനും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
TAGS : ACTOR VIJAY | THIRUVATHAMKOOR
SUMMARY : Prohibition of alcohol; Vijay's instructions to the party workers
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.