രാഹുൽ ​ഗാന്ധി ഒന്നാംതരം ഭീകരവാദി, പിടികൂടുന്നവർക്ക് പാരിതോഷികം നൽകണം’; അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി


ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചധിക്ഷേപിച്ച് കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരേ രൂക്ഷഭാഷയിൽ സംസാരിച്ചത്. രാഹുൽ ഇന്ത്യക്കാരനല്ലെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്ന നിലയ്ക്ക് രാഹുലിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടതായിരുന്നു എന്നും രവ്നീത് സിങ് ബിട്ടു പറഞ്ഞു.

‘ആദ്യം അവർ മുസ്ലിംകളെ ഉപയോ​ഗിക്കാൻ നോക്കി. അത് നടക്കാതെ വന്നതോടെ ഇപ്പോൾ സിഖുകാരെ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. രാജ്യത്തെ ഭീകരവാദികളാണ് രാഹുൽ നടത്തിയതുപോലെയുള്ള പ്രസ്താവനകൾ മുമ്പ് നടത്തിയിട്ടുള്ളത്. ഭീകരവാദികളായിട്ടുള്ളവർ രാഹുലിന്റെ പ്രസ്താവനയെ അഭിനന്ദിക്കും. അങ്ങനെയുള്ളവർ രാഹുലിനെ പിന്തുണയ്ക്കുമ്പോൾ, അദ്ദേഹമാണ് രാജ്യത്തെ നമ്പർ വൺ തീവ്രവാദി'- രവ്നീത് സിങ് ബിട്ടു പറഞ്ഞു.  എന്റെ അഭിപ്രായത്തിൽ രാഹുൽ​ഗാന്ധി ഇന്ത്യക്കാരനേ അല്ല. ഈ ലോകത്തിനു പുറത്താണ് അദ്ദേഹം കൂടുതൽ സമയവും ചെലവിടുന്നത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും അവിടെയാണ്. അതുകൊണ്ടാണ് എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഈ രാജ്യത്തോട് സ്നേഹമില്ലെന്ന്, മാത്രമല്ല അദ്ദേഹം വിദേശത്തുപോയി ഇന്ത്യയെക്കുറിച്ച് മോശം കാര്യങ്ങൾ പറയുകയും ചെയ്യുന്നു. ബിട്ടു പറഞ്ഞു. പാർലമെന്റിലേക്ക് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടും രാഹുലിന് പാവങ്ങളുടെ വേദന മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബിട്ടു വിമർശിച്ചു.

ഒബിസി വിഭാ​ഗത്തെക്കുറിച്ചും ജാതിവ്യവസ്ഥയെക്കുറിച്ചുമൊക്കെ രാഹുൽ നിരന്തരം സംസാരിക്കും. പക്ഷേ, ഇതുവരെ ഒരു ആശാരിയുടെയോ മേസ്തിരിയുടെയോ ഒന്നും ബുദ്ധിമുട്ടുകളോ വേദനയോ അദ്ദേഹത്തിനറിയില്ല. ഇപ്പോഴും രാജ്യമെമ്പാടും നടന്ന് ജനങ്ങളോട് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഫോട്ടോയിൽ വരാൻ വേണ്ടി മാത്രമാണ് അത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത് എന്നതാണ് തമാശയെന്നും ബിട്ടും പരിഹസിച്ചു.

കോൺ​ഗ്രസിന്റെ ഭാ​ഗമായിരുന്നപ്പോൾ രവ്നീത് സിങ് ബിട്ടു രാഹുലിനെ പ്രകീർത്തിക്കുക പതിവായിരുന്നല്ലോ എന്നാണ് കോൺ​ഗ്രസ് നേതാക്കൾ ഇതിനോട് പ്രതികരിച്ചത്. ‘ഇത്തരം ആളുകളോട് സഹതപിക്കാനേ നമുക്ക് കഴിയൂ. കോൺ​ഗ്രസിലായിരുന്ന സമയത്തും ബിട്ടുവിന്റെ രാഷ്ട്രീയഭാവി പ്രശ്നത്തിലായിരുന്നു. അന്ന് രാഹുലിനെ പ്രകീർത്തിക്കുക പതിവായിരുന്നു. കോൺ​ഗ്രസിൽ‌ നിന്ന് രാജിവച്ച് പോയതല്ലേ, ഇപ്പോൾ ബിജെപിയോട് കൂറ് കാണിക്കുന്നതാണ്'- കോൺ​ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും അതിനെതിരായ പോരാട്ടം സിഖുകാർക്ക് മാത്രമല്ല, എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവ രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.  നേരത്തെ കോൺ​ഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്.
,<BR>
TAGS : RAVNEET SINGH BITTU | RAHUL GANDHI
SUMMARY : Union Minister with abusive remarks


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!